സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ബിക്കിനി ധരിച്ച ചിത്രങ്ങൾ മകൻ കണ്ടതായി രക്ഷിതാവിന്റെ പരാതി; അധ്യാപികക്കെതിരെ പുറത്താക്കൽ നടപടിയുമായി കോളേജ്

single-img
9 August 2022

അധ്യാപിക പങ്കുവെച്ച ബിക്കിനി ധരിച്ച അധ്യാപികയുടെ ചിത്രങ്ങൾ മകൻ നോക്കുന്നത് താൻ കണ്ടെന്ന പരാതിയുമായി പിതാവ്. സോഷ്യൽ മീഡിയയായ ഇൻസ്റ്റഗ്രാമിൽ അധ്യാപിക പോസ്റ്റ് ചെയ്ത ചിത്രങ്ങൾ മകൻ നോക്കുന്നത് കണ്ടുവെന്നാണ് രക്ഷിതാവ് കോളേജിൽ പരാതി നൽകിയത്.

പരാതിയിന്മേൽ നടപടിയായി അധ്യാപികയെ കോളേജ് പിരിച്ചുവിടുകയും ചെയ്തു ബംഗാളിലെ സെന്റ് സേവ്യേഴ്സ് സര്‍വ്വകലാശാലയിലെ അധ്യാപികയ്ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ലൈംഗിക പ്രദര്‍ശനം നടത്തുന്ന തരത്തിലുള്ള അധ്യാപികയുടെ ചിത്രങ്ങൾ എന്റെ മകൻ നോക്കുന്നത് ഞാൻ കണ്ടു. ഒരു രക്ഷിതാവെന്ന നിലയിൽ, അധ്യാപിക അടിവസ്ത്രമിട്ട് നിൽക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രദര്‍ശിപ്പിക്കുന്നത് എനിക്ക് നാണക്കേടാണ്.

എന്റെ മകൻ, ഒരു സ്ത്രീ ശരീരം ഇത്തരത്തിൽ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങൾ കാണുന്നത് ഞാൻ വിലക്കി. വെറും 18 വയസ്സുള്ള കുട്ടിയെ സംബന്ധിച്ച് അവന്റെ പ്രൊഫസറെ അൽപ്പ വസ്ത്രത്തിൽ കാണുന്നത് അശ്ലീലവും അപരിഷ്കൃതവും അനുചിതവുമാണ് – രക്ഷിതാവിന്റെ പരാതിയിൽ പറയുന്നു.

സർവകലാശാലയിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് നൽകിയ പരാതിയിൽ സര്‍വ്വകലാശാല അധ്യാപികയെ വിളിപ്പിക്കുകയും ചിത്രങ്ങൾ സഹിതം വിശദീകരണം തേടുകയും പിന്നാലെ പുറത്താക്കിയെന്നുമാണ് അധ്യാപികയുടെ ആരോപണം. എന്നാൽ ഈ അധ്യാപിക സ്വയം വിരമിക്കുകയായിരുന്നുവെന്നാണ് സര്‍വ്വകലാശാല പറയുന്നത്.

പരാതിക്ക് ആസ്പദമായ സംഭവം നടന്നതിന് ശേഷം തന്റെ ഇൻസ്റ്റഗ്രാം അകൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് അധ്യാപക പൊലീസിൽ പരാതി നൽകി. ഇതോടൊപ്പം രക്ഷിതാവ് നൽകിയ പരാതിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് അധ്യാപിക സര്‍വ്വകലാശാലയ്ക്ക് നോട്ടീസ് അയച്ചു. എന്നാൽ സര്‍വ്വകലാശാലയ്ക്ക് പരിഹരിക്കാനാവാത്ത അപമാനം വരുത്തിവച്ചതിന് അധ്യാപിക നിരുപാധികം മാപ്പുപറയണമെന്നും ൯൯ കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്നും സര്‍വ്വകലാശാല ആവശ്യപ്പെട്ടു.