കോൺഗ്രസ് ഭരിച്ചിരുന്ന മാവേലിക്കര താലൂക്ക് സഹകരണബാങ്കിൽ 60 കോടിയുടെ തട്ടിപ്പ്; ചികിൽസയ്ക്കു പോലും പണമില്ലാതെ നിക്ഷേപകർ

single-img
8 August 2022

കോൺഗ്രസ് ഭരിച്ചിരുന്ന മാവേലിക്കര താലൂക്ക് സഹകരണബാങ്കിൽ 60 കോടിയുടെ തട്ടിപ്പ്. കൃഷിയും പ്രവാസവും വഴി സമ്പാദിച്ചതും പെൻഷൻ തുകയുമെല്ലാം മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിൽ നിക്ഷേപിച്ചവർ ചികിൽസയ്ക്കു പോലും പണമില്ലാതെ വിഷമിക്കുകയാണ്. നിക്ഷേപകരിൽ 60 ശതമാനം നിക്ഷേപകരും 65 വയസ് പിന്നിട്ടവരാണ്.

താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയിൽ നിക്ഷേപിച്ച പണം തിരികെ കിട്ടാതെ വർഷങ്ങളായി രോഗശയ്യയിലായിരുന്ന ത്യാഗരാജണ് മരിച്ചത് നേരത്തെ വലിയ വിവാദമായിരുന്നു. . ഇദ്ദേഹത്തി‍െൻറയും ഭാര്യ വിജയകുമാരിയുടെയും പേരില്‍ ഏഴു ലക്ഷം രൂപയോളം മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരുന്നു.

ഉള്ളതു മുഴുവൻ ബാങ്കിലിട്ട ശേഷം ചികിൽസയ്ക്ക് പോലും പണമില്ലാതെ വിഷമിക്കുന്നവർ, പെൺമക്കളെ കെട്ടിക്കാനാകാതെ മനസ് തളർന്നവർ, ഓപ്പറേഷൻ നീട്ടി വച്ചവർ, പണമില്ലാത്തതിനാൽ മതിയായ ചികിൽസ കിട്ടാതെ മരിച്ചവർ, തുടർ പഠനം മുടങ്ങിയവർ എന്നിങ്ങനെ നിരവധി പേരുണ്ട്.

2016 ഡിസംബറിലാണ് മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിന്റെ തഴക്കരശാഖയില്‍ തട്ടിപ്പ് കണ്ടെത്തുന്നത് 38 കോടി രൂപയാടെ തട്ടിപ്പ് നടന്നതെന്നായിരുന്നു ആദ്യഘട്ടത്തിൽ കണക്കാക്കിയിരുന്നത്. എന്നാൽ വിശദമായ അന്വേഷണത്തിൽ 60 കോടിയ്ക്ക് മുകളിലാണ് തട്ടിപ്പെന്ന് സഹകരണ വകുപ്പ് വിലയിരുത്തൽ.

വ്യാജ വായ്പ, ഉരുപ്പടികളില്ലാതെ സ്വര്‍ണ വായ്പ. സ്ഥിര നിക്ഷേപത്തിന് വ്യാജ സർട്ടിഫിക്കറ്റ് എന്നിങ്ങനെ വിവിധ രീതികളിലായിരുന്നു തട്ടിപ്പ് . തഴക്കര ശാഖ മാനേജര്‍, രണ്ടു ജീവനക്കാര്‍, അന്നത്തെ ബാങ്ക് സെക്രട്ടറി പ്രസിഡന്റ് എന്നിവരായിരുന്നു പ്രതികള്‍. 2017 മാര്‍ച്ചില്‍ ക്രെംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. ഏഴ് ഡിവൈഎസ്പിമാര്‍ കേസ് അന്വേഷിച്ചു. കേസിൽ പുരോഗതിഉണ്ടാകാഞ്ഞതിനാൽ നിക്ഷേപകര്‍ ഹൈക്കോടതിയെ സമീപിച്ചപ്പോൾ ആലപ്പുഴ ക്രൈംബ്രാഞ്ചിന്റെ പ്രത്യേകസംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു.

അന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യമാണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. ബാങ്ക് ഹെഡ് ഓഫീസിനു മുന്നിൽ നിക്ഷേപം തിരിച്ചു കിട്ടാൻ തുടർ സമരങ്ങൾ നടത്തുകയാണ് നിക്ഷേപകർ