യൂത്ത് ലീഗ് കേരളത്തിലെ റോഡിലെ കുഴികളിൽ നാളെ വാഴ നട്ട് പ്രതിഷേധിക്കും: പികെ ഫിറോസ്

single-img
7 August 2022

ദേശീയ പാതയിലും സംസ്ഥാന പാതയിലും കുഴികൾ നിറഞ്ഞിരിക്കുകയാണെന്നും സംസ്ഥാന വ്യാപകമായി റോഡിലെ കുഴികളിൽ നാളെ വാഴ നട്ട് പ്രതിഷേധിക്കുമെന്നും യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ്.നടപടി എടുക്കേണ്ട അധികാരികൾ നിഷ്ക്രിയരായി നിൽക്കുകയാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ച്.

പഞ്ചായത്ത് തലങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും റോഡിലെ കുഴിൽ വീണ് ഒരു യാത്രക്കാരൻ മരിച്ചതും മരിച്ചതും വ്യാപകമായ പ്രതിഷേധം ശക്തമാക്കി. ഇതോടെയാണ് വാഴ നട്ട് പ്രതിഷേധിക്കാൻ യൂത്ത് ലീഗ് തീരുമാനിച്ചതെന്ന് പി.കെ ഫിറോസ് പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം:

ദേശീയ പാതയിലും സംസ്ഥാന പാതയിലും കുഴികൾ നിറഞ്ഞിരിക്കുകയാണ്. കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു. മറ്റൊരിടത്ത് കുഴിയിൽ വീണ് സ്കൂട്ടർ രണ്ടായി പിളർന്നു. നടപടി എടുക്കേണ്ട അധികാരികൾ നിഷ്ക്രിയരായി നിൽക്കുകയാണ്. ഭരണകൂടത്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി റോഡിലെ കുഴികളിൽ വാഴ നട്ട് പ്രതിഷേധിക്കുകയാണ്.

പഞ്ചായത്ത് തലങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. നിയമപ്രകാരമുള്ള മുന്നറിയിപ്പ്: വാഴ കൊണ്ട് ഉദ്ദേശിച്ചത് അഭ്യന്തര വകുപ്പിനെയല്ല. ഇതിന്റെ പേരിൽ സൈബർ സഖാക്കൾ തെറി പറയരുത്.