കേരളത്തിൽ ദേശീയ പാത വികസനം വലിയ രീതിയിൽ നടക്കുന്നുണ്ട്: കേന്ദ്രമന്ത്രി വി മുരളീധരൻ

single-img
7 August 2022

കേരളത്തിൽ ദേശീയ പാത വികസനം വലിയ രീതിയിൽ നടക്കുന്നതായി കേന്ദ്രമന്ത്രി വി മുരളീധരൻ. ദേശീയ പാത വികസനത്തിൽ പോരായ്‌മ ഉണ്ടെങ്കിൽ പരിഹരിക്കുമെന്നും ദേശീയ പാത അതോറിറ്റിക്ക് നിഷേധാത്മക സമീപനം എന്നത് രാഷ്ട്രീയ ആരോപണമാണെന്നും അദ്ദേഹം പറഞ്ഞു.

ഏത് വകുപ്പിന്റെ റോഡ് ആണെങ്കിലും കുഴികൾ ഉണ്ടാകരുതെന്ന് പറഞ്ഞ സംസ്ഥാന പൊതുമരാമത്ത് മന്ത്രിയുമായി എപ്പോഴും ചർച്ചയ്ക്ക് തയ്യാറെന്ന് വി മുരളീധരൻ വ്യക്തമാക്കി.കേരളത്തിലെ ദേശീയപാതയുടെ വലിയൊരു ഉത്തരവാദിത്തവും കേന്ദ്രത്തിനാണെന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കേരളം രൂപീകരിച്ച അന്ന് മുതൽ റോഡുകളിൽ കുഴിയുണ്ടെന്നും പറഞ്ഞു കയ്യും കെട്ടി നോക്കി നിൽക്കാനാവില്ല. ഡിഎൽപി ബോർഡ് പ്രസിദ്ധപ്പെടുത്തിയതോടെ പൊതുമാരാമത്ത് റോഡുകളിൽ നില മെച്ചപ്പെട്ടു എന്നും മന്ത്രിഅഭിപ്രായപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.