‘ന്നാ താൻ കേസ് കൊട്’; സമകാലിക വിഷയങ്ങളിലെ ആക്ഷേപ ഹാസ്യവുമായി ട്രെയ്‌ലർ എത്തി

single-img
7 August 2022

സമകാലിക വിഷയങ്ങളിലെ ആക്ഷേപ ഹാസ്യവുമായി കുഞ്ചാക്കോ നായകനാകുന്ന ‘ന്നാ താൻ കേസ് കൊട്’. സിനിമയുടെ ട്രെയ്‌ലർ പുറത്തുവന്നു രതീഷ് ബാലകൃഷ്‍ണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ട ദേവദൂതര്‍ പാടി’ എന്ന ഗാന രംഗം സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു.

നേരത്തെ മമ്മൂട്ടി നായകനായ ‘കാതോട് കാതോരം’ എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് പാടിയ ഗാനമാണ് ‘ന്നാ താന്‍ കേസ് കൊടി’ന് വേണ്ടി റിപ്രൊഡ്യൂസ് ചെയ്‍തിരിക്കുന്നത്. ഇതിൽ ബിജു നാരായണന്‍ ആണ് ‘ദേവദൂതര്‍ പാടി’ എന്ന ഗാനം ആലപിച്ചിരിക്കുന്നത്.ആക്ഷേപ ഹാസ്യം നിറഞ്ഞ രസകരമായ രംഗങ്ങളാണ് ചിത്രത്തിന്റെ ട്രെയിലറിലും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.