പ്ളസ് വൺ പ്രവേശനം: പ്രവേശന നടപടികൾ ഇന്ന് തുടങ്ങും

single-img
5 August 2022

പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് ലിസ്റ്റ് ഇന്നലെ രാത്രിയോടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. രാവിലെ 11 മണി മുതല്‍ പ്രവേശന നടപടികൾ തുടങ്ങും. പത്താം തീയതി വൈകിട്ടു വരെയാണ് പ്രവേശന സമയം.

ഒന്നാം അലോട്ട്‌മെന്റ് ലിസ്റ്റ് രാവിലെ ഒൻപതിനു പ്രഖ്യാപിക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ഇന്നലെ തന്നെ വിദ്യാർഥികൾക്ക് ഇത് ലഭ്യമായി. രണ്ടാമത്തെ അലോട്ട്‌മെന്റ് ലിസ്റ്റ് ഈ മാസം 15ന് പ്രസിദ്ധീകരിച്ച് പ്രവേശനം 16, 17 തിയതികളിൽ നടക്കും. അവസാന അലോട്ട്‌മെന്റ് ഈ മാസം 22ന് ആയിരിക്കും പ്രസിദ്ധീകരിക്കുക.

24ന് പ്രവേശന നടപടികൾ പൂർത്തീകരിച്ച് ഒന്നാം വർഷ ക്ലാസുകൾ 25ന് ആരംഭിക്കാനാണ് സർക്കാർ നീക്കം. ഒന്നാം അലോട്ട്മെന്റ് ലിസ്റ്റ് ബുധനാഴ്ച പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ട്രയൽ അലോട്ട്‌മെന്റിൽ തിരുത്തലുകൾ വരുത്താനുള്ള സമയം നീട്ടിയതോടെ മുഖ്യ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതും നീട്ടി.