കേന്ദ്ര സർവീസിൽ ഒഴിഞ്ഞു കിടക്കുന്നത് 9.79 ലക്ഷം തസ്തികകൾ

single-img
5 August 2022

കേന്ദ്രസർക്കാരിന്റെ ഗ്രൂപ്പ് എ,സി വിഭാഗങ്ങളിലായി ഒഴിഞ്ഞു കിടക്കുന്നതു 9.79 ലക്ഷം തസ്തികകൾ എന്ന് കേന്ദ്ര പഴ്സനേൽ മന്ത്രലയം. പാർലമെന്റിലാണ് ഈ കണക്കു സമർപ്പിച്ചത്. ഗ്രൂപ്പ് എ വിഭാഗത്തിൽ 23,584 തസ്തികകളും, ഗ്രൂപ്പ് ബി വിഭാഗത്തിൽ 1,18,807 തസ്തികകളും, ഗ്രൂപ്പ് സി വിഭാഗത്തിൽ 8,36,936 തസ്തികകളും ഒഴിഞ്ഞു കിടക്കുന്നു എന്നാണു സർക്കാർ ഇന്നലെ പാർലമെന്റിൽ അറിയിച്ചത്. 2021 മാർച്ച് വരെയുള്ളതാണ് കണക്കുകൾ ആണ് ഇത്.

2014 മുതൽ വിവിധ കേന്ദ്ര വകുപ്പുകളിലേക്കു നിയമനം ലഭിച്ചതു 7.22 ലക്ഷം പേർക്ക് ആണ് എന്നും സർക്കാർ പറയുന്നു. എന്നാൽ ഇതിലേക്ക് ആകെ ലഭിച്ചതു 22.05 കോടി അപേക്ഷകൾ ആണ്.

ജനുവരി ഒന്നിലെ കണക്കനുസരിച്ചു വിവിധ സംസ്ഥാനങ്ങളിലായി 1472 ഐഎഎസ് തസ്തികയും 864 ഐപിഎസ് തസ്തികയും ഒഴിഞ്ഞു കിടക്കുന്നു. ഈ വർഷം സിവിൽ സർവീസ് പരീക്ഷയുടെ അടിസ്ഥാനത്തിൽ 180 ഐഎഎസ്, 200 ഐപിഎസ് ഒഴിവുകളിലേക്കാണ് നിയമനം നടത്തിയിരിക്കുന്നത്.

2021–22 വർഷം കേന്ദ്രസർക്കാർ ആകെ നടത്തിയതു 38,850 നിയമനങ്ങളാണ്. ഇതിനു ലഭിച്ചതു 1,86,71,121 അപേക്ഷകൾ. 2014–15 വർഷം ആകെ 1,30,423 നിയമനങ്ങളാണ് നടത്തിയത്. ലഭിച്ചത് 2,32,22,083 അപേക്ഷകൾ.