ക​ന​ത്ത മ​ഴ; പമ്പ, മണിമല, അച്ചന്‍കോവില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നു

single-img
4 August 2022

സംസ്ഥാനത്തു അതി ശക്തമായ മഴ തുടരുന്നു. പമ്പ, മണിമല, അച്ചന്‍കോവില്‍ നദികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. തെക്കൻ ആന്ധ്രപ്രദേശിനും വടക്കൻ തമിഴ്‌നാടിനും സമീപത്തായി മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാ‍തച്ചുഴി നിലനിൽക്കുന്നതാന് മഴ അതിശക്തമായി തുടരാനുള്ള കാരണം.

പറമ്പിക്കുളം ഡാമിൽ നിന്ന് കൂടുതൽ വെള്ളം ഒഴുക്കി വിടുകയും ചാലക്കുടിപ്പുഴയുടെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമാവുകയും ചെയ്തതോടെ ചാലക്കുടി പുഴയിലും വെള്ളം ഉയരുന്നു. തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിലുള്ളവർ സുരക്ഷിതസ്ഥാനങ്ങളിലേക്ക് എത്രയും പെട്ടെന്ന് മാറി താമസിക്കണം എന്നും അധികൃതർ അറിയിച്ചു.

കൂടാതെ പീച്ചി ഡാമിലും ജലനിരപ്പ് ഉയർന്നതിനാൽ ഷട്ടറുകൾ രാവിലെ 9 മണിയോടെ 2.5 സെ.മീ കൂടി ഉയർത്തി. മണലി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും താഴ്ന്ന പ്രദേശങ്ങളിൽ ഉള്ളവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ​ണമെന്നും അധികൃതർ അറിയിച്ചു. പുഴയിൽ 5 മുതൽ 10 സെ.മീ വരെ വെള്ളം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.