സംസ്ഥാനത്ത് വീണ്ടും അതീതീവ്ര മഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; എട്ട് ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട്

single-img
4 August 2022

സംസ്ഥാനത്ത് വീണ്ടും അതീതീവ്ര മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിനെ തുടർന്ന് എട്ട് ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, . തിരുവനന്തപുരത്ത് യെലോ അലർട്ടുമാണ് പ്രഖ്യാപിച്ചത്.

അതിതീവ്ര മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും മലയോരമേഖലകളിൽ അതീവ ജാഗ്രത തുടരണം. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി മഴ ലഭിച്ച പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യത കൂടുതലാണ്.

കൂടാതെ കനത്ത മഴക്ക് പിന്നാലെ ആശങ്കയുയർത്തി പുഴകളിലെ ജല നിരപ്പും ഉയരുകയാണ്. ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജില്ലയിൽ ചാലക്കുടിപ്പുഴയുടെ തീരം ഉൾക്കൊള്ളുന്ന പുത്തൻവേലിക്കര, കുന്നുകര, ചേന്ദമംഗലം പഞ്ചായത്തുകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.