നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തെ അപലപിച്ചു രംഗത്ത് വന്നത് കേവലം മൂന്നു രാജ്യങ്ങൾ

single-img
4 August 2022

യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തെ അപലപിച്ചു രംഗത്ത് വന്നത് കേവലം മൂന്നു രാജ്യങ്ങൾ. ഇറാനും റഷ്യയും പാകിസ്ഥാനും മാത്രമാണ് ചൈനക്ക് പിന്തുണയുമായി അമേരിക്കയെ പരസ്യമായി തള്ളി നിലപാട് എടുത്തത് മുന്നോട്ടു വന്നത് എന്നാണു അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇത് ആദ്യമായല്ല ഈ മൂന്നു രാജ്യങ്ങളും ചൈനയുടെ തായ്‌വാൻ പോളിസിയെ പിന്തുണച്ചു രംഗത്ത് വരുന്നത്. ഞങ്ങൾ ചൈനയുടെ പരമാധികാരത്തെയും പ്രാദേശിക സമഗ്രതയെയും ബഹുമാനിക്കുന്നു, ലോകത്തെ ഒരു രാജ്യത്തിനും ഇതിനെ ചോദ്യം ചെയ്യാനോ പ്രകോപനപരമോ മറ്റ് നടപടികളോ എടുക്കാനോ അവകാശമില്ലെന്ന് വിശ്വസിക്കുന്നു,” ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.

25 വർഷത്തിനിടെ തായ്‌വാൻ ദ്വീപ് സന്ദർശിക്കുന്ന ഏറ്റവും ഉയർന്ന അമേരിക്കൻ ഉദ്യോഗസ്ഥയാണ് നാൻസി പെലോസി. ഒരു ദിവസം തായ്‌വാനിൽ തങ്ങിയ ശേഷമാണ് അവർ തിരിച്ചു പോയത്.

അതെ സമയം യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ ദ്വീപ് സന്ദർശനത്തിന് പിന്നാലെ തായ്‌വാനെ വലയം ചെയ്യുന്ന ചൈനയുടെ എക്കാലത്തെയും വലിയ സൈനികാഭ്യാസം ആരംഭിച്ചു. ചൈനീസ് സമയം ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച അഭ്യാസങ്ങളിൽ “ലൈവ്-ഫയറിംഗ്” ഉൾപ്പടെ ഉണ്ടാകുമെന്നു ചൈനീസ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സൈനികാഭ്യാസം ഞായറാഴ്ച ഉച്ചയോടെ അവസാനിക്കും.