കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മകൾ മുംതാസ് പട്ടേൽ രാഷ്ട്രീയത്തിലേക്ക്

single-img
4 August 2022

കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മകൾ മുംതാസ് പട്ടേൽ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു. ആളുകൾ തന്നെ അംഗീകരിക്കാൻ തയ്യാറാണെങ്കിൽ ഗുജറാത്തിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് അന്തരിച്ച കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മകൾ മുംതാസ് പട്ടേൽ ബുധനാഴ്ച പറഞ്ഞു.

ഒന്നാമതായി, ഞാൻ അഹമ്മദ്ഭായിയുടെ രാഷ്ട്രീയ അവകാശിയല്ല, പക്ഷേ, നല്ല ജോലി ചെയ്യാൻ അവസരം ലഭിച്ചാൽ ഞാൻ തീർച്ചയായും സജീവ രാഷ്ട്രീയത്തിൽ പ്രവേശിക്കും ഗുജറാത്തിലെ ബറൂച്ചിൽ നടന്ന ഒരു പരിപാടിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുംതാസ് പട്ടേൽ.

ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാംഗമായ അഹമ്മദ് പട്ടേൽ 2020 നവംബറിൽ കൊവിഡ്-19 സംബന്ധമായ സങ്കീർണതകൾ മൂലം മരിച്ചത്.

ഈ വർഷം അവസാനത്തോടെ ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.