ഉര്‍വശി റൗട്ടേല ‘ദ് ലെജന്‍ഡി’ന് വാങ്ങിയത് 20 കോടി; പ്രതിഫലത്തിൽ നയൻതാരയെ മറികടന്നു

single-img
1 August 2022

രാജ്യത്തെ പ്രശസ്ത വ്യവസായി ശരവണന്‍ അരുള്‍ നായകനായി എത്തിയ ചിത്രം ‘ദ് ലെജന്‍ഡി’ന് നടി ഉര്‍വശി റൗട്ടേല വാങ്ങിയത് റെക്കോര്‍ഡ് പ്രതിഫലം. ഈ സൈനയ്ക്കായി നടി 20 കോടി രൂപ പ്രതിഫലം വാങ്ങിയതായാണ് റിപ്പോര്‍ട്ട്. ഇപ്പോൾ ദക്ഷിണേന്ത്യയിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടി നയന്‍താരയാണ്.

ഏകദേശം അഞ്ച് കോടി മുതല്‍ ഏഴ് കോടിവരെയാണ് നയൻതാരയുടെ പ്രതിഫലം. പുതിയ ചിത്രത്തിനായി താരം പത്ത് കോടിയായി പ്രതിഫലം ഉയര്‍ത്തിയിരുന്നു. ഈ റെക്കോര്‍ഡാണ് ഇപ്പോള്‍ ഉര്‍വശി മറികടന്നിരിക്കുന്നത്. ഉയർന്ന പ്രതിഫല കാര്യത്തിൽ തെന്നിന്ത്യന്‍ നടിമാരില്‍ രണ്ടാം സ്ഥാനത്ത് സാമന്തയും മൂന്നാമതായി പൂജ ഹെഗ്ഡെയുമായിരുന്നു. സാമന്ത മൂന്ന് കോടി മുതല്‍ അഞ്ച് കോടിവരെയാണ് പ്രതിഫലമായി വാങ്ങുന്നത്. അഞ്ച് കോടിയാണ് പൂജ ഹെഗ്ഡെയും പ്രതിഫലം.