അക്രമത്തോട് സഹിഷ്ണുതയില്ല; തോക്ക് ഉപയോഗിക്കുന്നവരെ തോക്ക് കൊണ്ട് നേരിടണം: തമിഴ്‌നാട് ഗവർണർ

single-img
1 August 2022

ആക്രമണങ്ങളോട് സീറോ ടോളറന്‍സായിരിക്കും നയമെന്ന് തമിഴ് നാട് ഗവര്‍ണ്ണര്‍ ആര്‍ എന്‍ രവി. രാജ്യത്തിനെതിരായുള്ള സായുധ സംഘങ്ങളുമായി ചര്‍ച്ചകള്‍ നടത്തിയിട്ടു കാര്യമില്ലെന്നും എവിടെയാണ് സഹിഷ്ണുത കാണിക്കേണ്ടതെന്നും തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി ചോദിക്കുന്നു .

അക്രമത്തോട് തമിഴ്നാട് സര്‍ക്കാരിന് ”സീറോ ടോളറന്‍സ്” നയമായിരിക്കുമെന്നും കേരളത്തിലെ കൊച്ചിയിൽ നടന്ന ഒരു ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. ആർ എൻ രവിയുടെ വാക്കുകൾ ഇങ്ങിനെ: ” അക്രമത്തോട് സഹിഷ്ണുതയില്ല. തോക്ക് ഉപയോഗിക്കുന്ന ആരെയും തോക്ക് ഉപയോഗിച്ച് കൈകാര്യം ചെയ്യണം. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരെ സംസാരിക്കുന്ന ആരുമായും ചര്‍ച്ചകളില്ല. കീഴങ്ങുന്നെങ്കില്‍ മാത്രമാണ് കഴിഞ്ഞ 8 വര്‍ഷമായി സായുധ സംഘങ്ങളുമായി ചര്‍ച്ചകള്‍ നടത്തിയിരിക്കുന്നത്.

കീഴടങ്ങാന്‍ വേണ്ടിയല്ലാതെ കഴിഞ്ഞ 8 വര്‍ഷമായി ഒരു സായുധ സംഘവുമായും സംസ്ഥാന സര്‍ക്കാര്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. 26/11 മുംബൈ ഭീകരാക്രമണം നടന്നപ്പോള്‍ അധികാരത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നടപടികളേയും രവി വിമര്‍ശിച്ചു.

”പുല്‍വാമ ആക്രമണത്തിന് ശേഷം ഞങ്ങള്‍ ബാലാക്കോട്ടില്‍ വ്യോമ ശക്തി ഉപയോഗിച്ച് പാക്കിസ്ഥാന് തിരിച്ചടി നല്‍കി. നിങ്ങള്‍ ഒരു ഭീകരപ്രവര്‍ത്തനം നടത്തിയാല്‍ അതിന്റെ വില നല്‍കേണ്ടിവരുമെന്നായിരുന്നു അതിന്റെ സന്ദേശം” തമിഴ്‌നാട് ഗവര്‍ണര്‍ പറഞ്ഞു.