മഴ ശക്തം; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷത്തിന്റെ പൂര്‍ണപിന്തുണ: വി ഡി സതീശന്‍

single-img
1 August 2022

കേരളത്തിൽ ഇപ്പോഴും മഴ ശക്തമായി തന്നെ തുടരുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷത്തിന്റെ പൂര്‍ണപിന്തുണയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മഴക്കെടുതിയാൽ കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ കോണ്‍ഗ്രസ്, യുഡിഎഫ് പ്രവര്‍ത്തകര്‍ മുന്നിട്ടറങ്ങണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിഡി സതീശന്റെ പിന്തുണ.

പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം:

‘സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. രണ്ട് ദിവസമായി തുടരുന്ന മഴയില്‍ പലയിടത്തും വീടുകളും കൃഷിയും നശിച്ചു.പുഴകള്‍ കരകവിഞ്ഞൊഴുകുന്നു. കടല്‍ പ്രക്ഷുബ്ദമാണ്. ഉരുള്‍ പൊട്ടല്‍ ഭീക്ഷണി നിലനില്‍ക്കുന്നു. എല്ലാവരും ജാഗ്രത പാലിക്കണം. അനാവശ്യ യത്രകള്‍ ഒഴിവാക്കണം. ഈ മഴ ദിനങ്ങളില്‍ ജീവഹാനിയും കൂടുതല്‍ നാശനഷ്ടങ്ങളും ഉണ്ടാകാതെ നോക്കാം.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണയും സഹകരണവും ഉണ്ടാകും. മഴക്കെടുതിയില്‍ കഷ്ട്ടപ്പെടുന്നവരെ സഹായിക്കാന്‍ കോണ്‍ഗ്രസ് , യു.ഡി എഫ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം.സര്‍ക്കാര്‍ സംവിധാനങ്ങള്‍ അങ്ങേയറ്റം കാര്യക്ഷമമായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പു വരുത്തുകയും വേണം.