പെൻസിലിന്റെയും നൂഡിൽസിന്റെയും വില കൂടിയതിനെ തുടര്‍ന്നു പ്രധാനമന്ത്രിക്ക് ആറു വയസുകാരിയുടെ കത്ത്

single-img
1 August 2022

വിലക്കയറ്റത്തിന്‍്റെ ബുദ്ധിമുട്ടുകള്‍ പ്രധാനമന്ത്രിയെ അറിയിച്ച്‌ ആറുവയസ്സുകാരി. പെന്‍സിലിന്‍്റെയും ന്യൂഡില്‍സിന്‍്റെയും വില കൂടിയതിനെ തുടര്‍ന്നാണ് ആറ് വയസ്സുകാരിയായ കൃതി ഡുബെ പ്രധാനമന്ത്രിക്ക് കത്തയച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുപി സ്വദേശിയാണ് ഈ മിടുക്കി.

കത്ത് ഇങ്ങനെ

എന്‍്റെ പേര് കൃതി ഡുബെ എന്നാണ്. ഞാന്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്നു. മോദി ജീ, വലിയതോതില്‍ വിലക്കയറ്റം ഉണ്ടാകുന്നു. എന്റെ പെന്‍സിലിനും ഇറേസറിനും വില കൂടി. മാഗി ന്യൂഡില്‍സിന്റെ വിലയും വര്‍ധിച്ചു. ഒരു പെന്‍സില്‍ ചോദിക്കുമ്ബോള്‍ അമ്മ എന്നെ അടിക്കും. മറ്റു കുട്ടികളാണെങ്കില്‍ എന്റെ പെന്‍സില്‍ മോഷ്ടിക്കുകയ്യും ചെയ്യുന്നു. ഹിന്ദിയിലെഴുതിയ കത്തില്‍ കൃതി പറയുന്നു.

സമൂഹമാധ്യമങ്ങളില്‍ കത്ത് വൈറലായിരിക്കുകയാണ്. ഇത് തന്‍്റെ മകളുടെ മന്‍ കീ ബാത്ത് ആണെന്നാണ് കൃതിയുടെ പിതാവും അഭിഭാഷകനുമായ വിശാല്‍ ഡുബെ പറയുന്നത്.