കെ.എസ്.ആര്‍.ടി.സിയില്‍ ജൂണ്‍ മാസത്തെ ശമ്ബള വിതരണത്തില്‍ അനിശ്ചിതത്വം

single-img
30 July 2022

കെ.എസ്.ആര്‍.ടി.സിയില്‍ അതിരൂക്ഷ പ്രതിസന്ധി. ജൂണ്‍ മാസത്തെ ശമ്ബള വിതരണത്തില്‍ അനിശ്ചിതത്വം. മെക്കാനിക്കല്‍,മിനിസ്റ്റീരിയല്‍,സൂപ്പര്‍വൈസറി ജീവനക്കാര്‍ക്ക് ഇത് വരെ ശമ്ബളം ലഭിച്ചില്ല.

30 കോടി രൂപയാണ് ഇവര്‍ക്ക് ശമ്ബളം നല്‍കാന്‍ വേണ്ടത്. കെ.എസ്.ആര്‍.ടി.സിയില്‍ വരുമാന ഇനത്തിലും പണമില്ല.

ഹൈക്കോടതി നിര്‍ദേശം നടപ്പാക്കുന്നതിലും ആശങ്ക നിലനില്‍ക്കുന്നു. ജൂലൈ മാസത്തെ ശമ്ബളം 5 ന് മുന്‍പ് നല്‍കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ജൂലൈ മാസത്തെ ശമ്ബള വിതരണത്തിന് സര്‍ക്കാരിനോട് സഹായം തേടിയി. 65 കോടി രൂപ ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി കത്ത് നല്‍കി.

കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്ബളവിതരണം ആരംഭിച്ചിരുന്നു. ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കുമാണ് ശമ്ബളം നല്‍കിയത്. ബാങ്കില്‍ നിന്നും 50 കോടി രൂപ കെ.എസ്.ആര്‍.ടി.സി ഓവര്‍ഡ്രാഫ്റ്റ് എടുത്തിരുന്നെങ്കിലും ഈ തുകയ്‍ക്കൊപ്പം രണ്ട് കോടി രൂപ കൂടി ചേര്‍ത്താണ് ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കിയത്.