ഒരു കാരണവശാലും പോകില്ല; ബിജെപിയിൽ ചേരുമെന്ന പ്രചാരണങ്ങളെ തള്ളി മാണി സി കാപ്പൻ

single-img
29 July 2022

യുഡിഎഫ് വിട്ടുകൊണ്ട് ബിജെപിയിൽ ചേരുമെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാര്‍ത്തകൾ തള്ളി പാലാ എംഎൽഎയും യുഡിഎഫ് നേതാവുമായ മാണി സി കാപ്പൻ എംഎൽഎ. മാണി സി കാപ്പൻ ബിജെപിയിലേക്ക് പോകുന്നു എന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും ഒരു കാരണവശാലും ബിജെപിയിലേക്ക് പോകില്ലെന്നും അദ്ദേഹം ഇന്ന് കോട്ടയത്ത് വച്ച് മാധ്യമങ്ങളോട് പറഞ്ഞു.

ഇത്തരത്തിൽ ഒരു വാര്‍ത്ത സമൂഹമാധ്യമങ്ങളിൽ വന്നതോടെ ചിലര്‍ ഇത് ആഘോഷമാക്കുകയാണെന്നും മാണി സി കാപ്പൻ കുറ്റപ്പെടുത്തി. ഇതോടൊപ്പം തന്നെ കെപിസിസി അധ്യക്ഷൻ കെ സുധാകരനും മാണി സി കാപ്പനും തമ്മിൽ തർക്കങ്ങളുണ്ടെന്ന തരത്തിലുള്ള വാർത്തകൾക്ക് എതിരെയും അദ്ദേഹം പ്രതികരിച്ചു. കെ സുധാകരനെതിരെ താൻ സംസാരിച്ചിട്ടില്ലെന്നും ഏറെ വര്‍ഷത്തെ ആത്മബന്ധമാണ് തനിക്ക് കെ സുധാകരനുമായിട്ടുള്ളതെന്നും മാണി സി കാപ്പൻ അറിയിച്ചു.