എ കെ ജി സെന്റർ ആക്രമണത്തിലെ പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധം; പടക്കമെറിയൽ സമരവുമായി യൂത്ത് കോൺഗ്രസ്

single-img
28 July 2022

തിരുവനന്തപുരം എ.കെ.ജി സെന്റർ ആക്രമണത്തിലെ പ്രതികളെ പോലീസ് പിടികൂടാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പടക്കമെറിയൽ സമരം. സംഘടനയുടെ തൃക്കാക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കനാട് ജങ്ഷനിലാണ് സമരം നടന്നത്. എറണാകുളം ജില്ലാ സെക്രട്ടറി ലിജോ ജോസ് സമരം ഉദ്ഘാടനം ചെയ്തു.

എകെജി സെന്ററിന്റെ മതിലിലെ കല്ല് മാത്രം പൊട്ടിയ സംഭവം ബോംബേറായി ചിത്രീകരിച്ച് കോൺഗ്രസ് പാർട്ടി ഓഫിസുകൾ ആക്രമിച്ച സിപിഎം ഇപ്പോൾ പിന്തിരിയുന്നത് ഇ പി ജയരാജന്റെ സന്തതസഹചാരി കേസിൽ ഉൾപ്പെടുമെന്ന് വ്യക്തമായതിനാലാണെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

സിപിഎമ്മിന്റെ നേതൃത്വത്തിലെ ഉന്നതർ അറിഞ്ഞ് നടത്തിയ ഈ നാടകം കണ്ണൂർ ലോബിയിലേക്ക് എത്തിയപ്പോൾ അത് അവസാനിപ്പിക്കാനാണ് ക്രൈംബ്രാഞ്ചിലേക്ക് അന്വേഷണം കൈമാറിയതെന്നും നേതാക്കൾ ആരോപിക്കുന്നു .