ഇ ഡി കേസ് നേരിടുന്നത് 112 സാമാജികർ

single-img
28 July 2022

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം നടപടികൾ നേരിടുന്നതിൽ രാഷ്ട്രീയ നേതാക്കൾ ബിസിനസുകാർ തുടങ്ങി ഒട്ടേറെ പ്രമുഖർ എന്ന് റിപ്പോർട്ട്. കഴിഞ്ഞവർഷം സുപ്രീംകോടതിയിൽ അമിക്കസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ട് പ്രകാരം മുൻ എംപിമാർ ഉൾപ്പെടെ 51 എംപിമാരും 71 എംഎൽഎമാരും കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം വിവിധ നടപടികൾ നേരിടുന്നുണ്ട്

സോണിയ ഗാന്ധി രാഹുൽ ഗാന്ധി തുടങ്ങിയവർക്കെതിരായ നാഷണൽ ഹെറാൾഡ് കേസ്, മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ശിവശങ്കരൻ ഉൾപ്പെടെ ഉള്ളവർ പ്രതിയായ തിരുവനന്തപുരം സ്വർണ്ണക്കള്ളക്കട കേസ്, ബാങ്കിൽ നിന്നും 9000 കോടി രൂപയോളം വായ്പ എടുത്ത ശേഷം നാടുവിട്ട വിജയ് മല്ലിയിക്കെതിരായ കേസ്, ഐപിഎൽ ക്രിക്കറ്റുമായി ബന്ധപ്പെട്ട് ബിസിനസുകാരൻ ലളിത് മോദിക്കെതിരെ കേസ്, നീരവും മോദി മെഹുൽ ചോംസ്കി തുടങ്ങിയവർ 28000 കോടിയുടെ തട്ടിപ്പ് കണ്ടെത്തിയ പഞ്ചാബ് നാഷണൽ ബാങ്ക് നൽകിയ പരാതിയിലെ അന്വേഷണം, മുൻ കേന്ദ്രമന്ത്രിയും ചിദംബരം മകൻ കാർത്തി ചിദംബരം എന്നിവർക്കെതിരെ കേസ്, 2 ജി സ്പെക്ട്രം മുൻ കേന്ദ്രം മന്ത്രി എ രാജാ എംപി കനിമൊഴി തുടങ്ങിയവർ പ്രതികൾ കേസുകൾ, yes ബാങ്കിൽ 250 കോടി രൂപ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട പരാതിയിൽ കിഫബിക്കു എതിരായ കേസ്, തുടങ്ങിയവ ഇതിൽ ചിലതു മാത്രമാണ്.

കൂടാതെ 2004-14 കാലഘട്ടത്തെ അപേക്ഷിച്ചു ഇ ഡി കേസുകൾ 27 വർദ്ദിച്ചതായി കഴിഞ്ഞ ദിവസം കേന്ദ്ര ധനകാര്യസഹമന്ത്രി പങ്കജ് ചൗധരി പാർലമെന്റിനെ അറിയിച്ചിരുന്നു. 2004 2014 കാലത്ത് 112 റെയ്ഡുകൾ നടത്തി എങ്കിൽ 2014-22 സമയത്തു 3010 റെയ്‌ഡുകൾ നടത്തിയതായി മന്ത്രി അറിയിച്ചു.