കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ജൂണ്‍ മാസത്തെ ശമ്ബളം ഇന്ന് മുതല്‍

single-img
26 July 2022

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി (ksrtc)ജീവനക്കാരുടെ ജൂണ്‍ മാസത്തെ ശമ്ബളം (salary)ഇന്ന് മുതല്‍ വിതരണം ചെയ്യും.

ഡ്രൈവ‍ര്‍മാ‍ര്‍ക്കും കണ്ടക്ട‍ര്‍മാര്‍ക്കുമാണ് ഇന്ന് ശമ്ബളം ലഭിക്കുക. ബാങ്കില്‍ നിന്ന് ഇന്നലെ ഓവ‍‍‍‍ര്‍‍ഡ്രാഫ്റ്റ് എടുത്ത 50 കോടി രൂപയ്ക്ക് ഒപ്പം രണ്ട് കോടി രൂപ കൂടി ചേ‍ര്‍ത്താണ് ഈ രണ്ട് വിഭാഗങ്ങള്‍ക്ക് ശമ്ബളം നല്‍കുന്നത്. കരാ‍ര്‍ ജീവനക്കാര്‍ക്ക് ശമ്ബളം കിട്ടിത്തുടങ്ങി. ഇതിനായി ഒരു കോടി രൂപയും കെഎസ്‌ആര്‍ടിസി
കൈയ്യില്‍ നിന്ന് എടുത്തു. സര്‍ക്കാരില്‍ നിന്ന് 30 കോടി രൂപ സഹായം ലഭിച്ചതോടെയാണ് ശമ്ബള വിതരണം തുടങ്ങിയത്. ജൂണിലെ ശമ്ബള വിതരണം പൂ‍ര്‍ത്തിയാക്കാന്‍ 26 കോടി രൂപ കൂടി കണ്ടെത്തേണ്ടതുണ്ട്

കെഎസ്‌ആര്‍ടിസി ഡിപ്പോകളില്‍ ആര്‍ടിഓ ഓഫിസുകള്‍,ടിക്കറ്റേതര വരുമാനം ലക്ഷ്യം

കെഎസ്‌ആര്‍ടിസി ഡിപ്പോകളില്‍ ആര്‍ടിഒ ഓഫീസുകള്‍ തുടങ്ങാന്‍ തീരുമാനം.പുനരുദ്ധാരണത്തിന്‍റെ ഭാഗമായി അഡ്മിനിസ്ട്രേഷന്‍ ഓഫീസുകള്‍ പൂട്ടി ജില്ലാ ഓഫീസുകള്‍ തുടങ്ങിയതോടെ ഡിപ്പോകളില്‍ ഒഴിഞ്ഞു കിടക്കുന്ന മുറികളാണ് വാടകയ്ക്ക് നല്‍കുന്നത്.സാമ്ബത്തിക പ്രതിസന്ധി മറികടക്കുന്നതിനായി ടിക്കറ്റേതര വരുമാനവും വര്‍ധിപ്പിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് നടപടി.

കെ എസ് ആര്‍ ടി സി പുനരുദ്ധാരണത്തിന്‍റെ ഭാഗമായി 93 ഡിപ്പോകളിലും പ്രവര്‍ത്തിച്ചിരുന്ന അഡ്മിനിസ്ട്രേഷന്‍ ഓഫീസുകള്‍ നിര്‍ത്തലാക്കി 15 ജില്ലാ ഓഫീസുകള്‍ തുടങ്ങിയിരുന്നു.ഇതോടെ ഡിപ്പോകളിലെ ഓഫീസ് സ്ഥലം ഒഴിഞ്ഞു കിടക്കുകയാണ്. ഇത്തരം കെട്ടിടങ്ങളും മുറികളും വാടകയ്ക്ക് നല്‍കി വരുമാനം ഉണ്ടാക്കാനാണ് കോ‍ര്‍പ്പറേഷന്‍റെ തീരുമാനം.അങ്ങനെയാണ് ഇവ സര്‍ക്കാരിന് തന്നെ വാടകയ്ക്ക് നല്‍കി ആര്‍ടിഒ-ജോയിന്‍റ് ആര്‍ടിഒ ഓഫീസുകള്‍ തുടങ്ങാന്‍ ധാരണയായത്.

37 ഡിപ്പോകളില്‍ മതിയായ ഓഫീസ് സൗകര്യമുണ്ടെന്ന് കെ എസ് ആര്‍ ടി സി കണ്ടെത്തിയിട്ടുണ്ട്. ക്ലസ്റ്റര്‍ ഓഫീസര്‍മാരോട് കെട്ടിട പരിശോധന നടത്തി സാധ്യതാ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു.ഉടന്‍ തന്നെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവിടെ പരിശോധന നടത്തും. മറ്റ് കുഴപ്പങ്ങള്‍ ഇല്ലെങ്കില്‍ നിലവില്‍ സ്വകാര്യ വാടക കെട്ടിടങ്ങളില്‍ പ്രവത്തിക്കുന്ന
37 ആര്‍ ടി ഒ, ജോയിന്‍റ് ആര്‍ ടി ഒ ഓഫീസുകള്‍ കെ എസ് ആര്‍ ടി സിയുടെ കെട്ടിടങ്ങളിലേക്ക് മാറും.

ട്രാന്‍സ്പോ‍‍ര്‍ട്ട് സെക്രട്ടറിയും കെ എസ് ആര്‍ ടി സി സിഎംഡിയും ഒരാള്‍ തന്നെ ആയതിനാല്‍ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂ‍ര്‍ത്തിയാവാനാണ് സാധ്യത