ഓണം ബംപർ ലോട്ടറിക്ക് റെക്കോർഡ് വിൽപന

single-img
25 July 2022

ഓണം ബംപർ ലോട്ടറിക്ക് റെക്കോർഡ് വിൽപന. ഒരാഴ്ചയ്ക്കുള്ളിൽ 10.5 ലക്ഷം ടിക്കറ്റുകൾ ആണ് വിട്ടു പോയത് എന്നാണു ഔദോഗിക കണക്കു. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. കേരളം ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാന തുക ആണ് ഇത്.

കഴിഞ്ഞ തിങ്കളാഴ്ചയാണു ടിക്കറ്റ് വിൽപന തുടങ്ങിയത്. 500 രൂപയാണ് ടിക്കറ്റ് വില. തുടക്കത്തിൽ തന്നെ റെക്കോർഡ് കലക്ഷൻ ലഭിച്ചതോടെ 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനാണു ഭാഗ്യക്കുറി വകുപ്പിന്റെ തീരുമാനം. കഴിഞ്ഞ വർഷം ഇത് 54 ലക്ഷം ആയിരുന്നു.

ഓണം ബംപർ നറുക്കെടുപ്പിലൂടെ 40 കോടി രൂപയാണ് വരുമാനമായി സർക്കാർ ലക്ഷ്യമിടുന്നത് എങ്കിലും ഇത് കൂടാനാണ് സാധ്യത എന്നാണു പറയപെപ്പടുന്നത്. 10 സീരീസുക‍ളിലാണ് ടിക്കറ്റുകൾ. 5 കോടി രൂപയാണ് രണ്ടാം സമ്മാനം. 10 പേർക്ക് ഒരു കോടി രൂപ വീതം മൂന്നാം സമ്മാനം.

കഴിഞ്ഞ വർഷം വരെ 12 കോടി രൂപ ഓണം ബംപർ സമ്മാനത്തുകയും ടിക്കറ്റ് വില 300 രൂപയുമായിരുന്നു. സംസ്ഥാന സർക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളിൽ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകൾക്ക് പുറമേ ബംബർ ടിക്കറ്റുകളും സർക്കാർ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംബർ ടിക്കറ്റുകൾ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുള്ളത്. ഇതിനു പുറമേ മൺസൂൺ, സമ്മർ ബംബർ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്