ലൈഫ് മിഷൻ പദ്ധതി: സംസ്ഥാനത്ത് ഇതുവരെ പൂർത്തിയാക്കിയത് മൂന്ന് ലക്ഷം വീടുകൾ

single-img
25 July 2022

കഴിഞ്ഞമാസം 30 വരെ ലൈഫ് മിഷൻ മുഖേന സംസ്ഥാനത്ത് ഭൂരഹിത-ഭവനരഹിതർക്ക് നിർമ്മിച്ചു നൽകിയത് 3,000,75 വീടുകൾ എന്ന് വിവരാവകാശ രേഖ. പത്തനംതിട്ട സ്വദേശി ബി മനോജിനാണ് ആണ് വിവരാവകാശം നിയമപ്രകാരം ഈ മറുപടി ലഭിച്ചത്.

കൂടാതെ 32873 വീടുകളുടെ നിർമ്മാണം നടന്നു വരുന്നതായും മറുപടിയിൽ പറയുന്നു. സ്ഥലപരിമിതി കാരണം വിഭാവനം ചെയ്ത ഫ്ലാറ്റ് നിർമ്മാണം പൂർത്തിയാക്കി വിതരണം ചെയ്തത് ഇടുക്കി ജില്ലയിൽ മാത്രമാണ്. 9697.21 കോടി രൂപയാണ് ലൈഫ് പദ്ധതിക്കായി ഇതുവരെ ചെലവഴിച്ചത്.

ഇടുക്കി ജില്ലയിലെ അടിമാലി മച്ചിപ്ലാവിലുള്ള ഭവന സമുച്ചയം ആണ് നിർമ്മാണം പൂർത്തീകരിച്ച കേരളത്തോളെ ഏക ഫ്ലാറ്റ് സമുച്ചയം. ഇതിൽ 217 ഫ്ലാറ്റുകൾ ആണുള്ളത്. 165 എണ്ണം കൈമാറിയിട്ടുണ്ട് എന്നും വിവരാവകാശ രേഖ പറയുന്നു.

ആകെ 2,04426 വീടുകൾക്ക് ലൈഫ് മിഷൻ അനുമതി നൽകിയിരുന്നു. ഇതിൽ 1,71641 വീടുകൾ ലൈഫ് മിഷൻ നേരിട്ടും 1,28,434 വീടുകൾ മറ്റ് ഏജൻസികൾ മുഖേനയുമാണ് പൂർത്തീകരിച്ചത്.