യു ഡി എഫിലേക്കു തിരിച്ചു പോകില്ല: കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം)

single-img
25 July 2022

യു ഡി എഫിലേക്കു തിരിച്ചു പോകില്ലെന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം). കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ന്‍റേ​ത് മ​ല​ർ​പൊ​ടി​ക്കാ​ര​ന്‍റെ സ്വ​പ്ന​മാ​ണെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം) നേതാവ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ൻ ജോ​ർ​ജ് പറഞ്ഞു.

കേ​ര​ള കോ​ണ്‍​ഗ്ര​സ്- എ​മ്മി​നെ യു​ഡി​എ​ഫി​ൽ നി​ന്നും എ​ന്തി​നു പു​റ​ത്താ​ക്കി​യെ​ന്നാ​ണ് ആ​ദ്യം ച​ർ​ച്ച ചെ​യ്യേ​ണ്ട​തെ​ന്നും സ്റ്റീ​ഫ​ൻ ജോ​ർ​ജ് പറഞ്ഞു. എ​ൽ​ഡി​എ​ഫി​ൽ നി​ന്നും മാ​റേ​ണ്ട സാ​ഹ​ച​ര്യം നി​ല​വി​ൽ ഇ​ല്ല. യു​ഡി​എ​ഫി​നൊ​പ്പം തു​ട​രു​ന്ന ജോ​സ​ഫ് വി​ഭാ​ഗ​ത്തെ​ക്കു​റി​ച്ചു​ള​ള ബോ​ധ്യം കൊ​ണ്ടാ​ണ് കോ​ണ്‍​ഗ്ര​സ് ഇ​ത്ത​ര​ത്തി​ലു​ള്ള തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​തെ​ന്നും സ്റ്റീ​ഫ​ൻ ജോ​ർ​ജ് കു​റ്റ​പ്പെ​ടു​ത്തി

അതെ സമയം ഞ​ങ്ങ​ൾ മു​ന്ന​ണി വി​ട്ട​വ​ര​ല്ലെ​ന്നും ഞ​ങ്ങ​ളെ പു​റ​ത്താ​ക്കി​യ​താ​ണെ​ന്നും അ​തി​നാ​ൽ യു​ഡി​എ​ഫ് വി​ട്ട​വ​രെ തി​രി​കെ​യെ​ത്തി​ക്കു​മെ​ന്ന കോ​ണ്‍​ഗ്ര​സി​ന്‍റെ ചി​ന്ത​ൻ ശി​ബി​ര തീ​രു​മാ​നം കേ​ര​ള കോ​ണ്‍​ഗ്ര​സ്- എ​മ്മി​നെ ഉ​ദ്ദേ​ശി​ച്ച​ല്ലെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​റും മ​ന്ത്രി​യു​മാ​യ റോ​ഷി അ​ഗ​സ്റ്റി​നും പറഞ്ഞു.

പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ​യും കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍റെ​യും ഉ​ദ്ദേ​ശ ശു​ദ്ധി​യി​ൽ തെ​റ്റി​ല്ല. കേ​ര​ള കോ​ണ്‍​ഗ്ര​സ് -എ​മ്മി​ന്‍റെ ജ​ന​കീ​യ അ​ടി​ത്ത​റ​യി​ൽ വി​ശ്വാ​സം അ​ർ​പ്പി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ട് എന്നും റോ​ഷി അ​ഗ​സ്റ്റി​ണ് കൂട്ടിച്ചേർത്തു.