ദ്രൗ​പ​ദി മു​ർ​മു രാ​ഷ്ട്ര​പ​തി​യാ​യി അ​ധി​കാ​ര​മേ​റ്റു

single-img
25 July 2022

ഇ​ന്ത്യ​യു​ടെ 15-ാമ​ത് രാ​ഷ്ട്ര​പ​തി​യാ​യി ദ്രൗ​പ​ദി മു​ർ​മു അ​ധി​കാ​ര​മേ​റ്റു. രാ​വി​ലെ 10.15ന് ​പാ​ർ​ല​മെ​ന്‍റി​ന്‍റെ സെ​ൻ​ട്ര​ൽ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ രാ​ഷ്ട്ര​പ​തി​ക്ക് സ​ത്യ​വാചകം ചൊ​ല്ലി​ക്കൊ​ടു​ത്തു. രാഷ്ട്രപതി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതയും, ഗോത്രവർഗ വിഭാഗത്തിൽ നിന്നുള്ള ആദ്യ രാഷ്ട്രപതിയുമാണ് ദ്രൗപതി മുർമു.

രാവിലെ പാ​ർ​ല​മെ​ന്‍റ് ഹൗ​സി​ലെത്തിയ രാം​നാ​ഥ് കോ​വി​ന്ദി​നെ​യും ദ്രൗ​പ​ദി മു​ർ​മു​വി​നെ​യും രാ​ജ്യ​സ​ഭാ, ലോ​ക്സ​ഭാ അ​ധ്യ​ക്ഷ​ന്മാ​രും ചീ​ഫ് ജ​സ്റ്റീ​സും ചേ​ർ​ന്നു സ്വീ​ക​രി​ച്ച് സെ​ന്‍​ട്ര​ൽ ഹാ​ളി​ലേ​ക്ക് ആ​ന​യി​ച്ചു. തുടർന്നായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്.

1997ൽ ​ബി​ജെ​പി​യി​ലൂ​ടെ രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​റ​ങ്ങി​യ ദ്രൗ​പ​ദി മു​ർ​മു റാ​യ്രം​ഗ്പൂ​ർ പ​ഞ്ചാ​യ​ത്ത് കൗ​ണ്‍​സി​ല​റാ​യിയാണ് രാഷ്ട്രീയ ജീവിതം തുടുങ്ങുന്നതു. 2000ൽ ​പ​ഞ്ചാ​യ​ത്ത് ചെ​യ​ർ​പേ​ഴ്സ​ണാ​യി. ഒ​ഡീ​ഷ​യി​ൽ ബി​ജെ​പി സ​ഖ്യ സ​ർ​ക്കാ​രി​ൽ വാ​ണി​ജ്യ, ഫി​ഷ​റീ​സ് വ​കു​പ്പു​ക​ളി​ൽ മ​ന്ത്രി​യാ​യി​രു​ന്നു. 2007ൽ ​ഒ​ഡീ​ഷ നി​യ​മ​സ​ഭ​യു​ടെ ഏ​റ്റ​വും മി​ക​ച്ച എം​എ​ൽ​എ​ക്കു​ള്ള നീ​ൽ​കാ​ന്ത പു​ര​സ്കാ​രവും ല​ഭി​ച്ചി​ട്ടു​ണ്ട്. 2015 മേ​യ് 18നാ​ണ് ജാ​ർ​ഖ​ണ്ഡ് ഗ​വ​ർ​ണ​റാകുന്നത്. കൂടാതെ ബി​ജെ​പി പ​ട്ടി​ക​വ​ർ​ഗ മോ​ർ​ച്ച​യു​ടെ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ രാഷ്ട്രപതിയാകുന്നത് സൗഭാഗ്യമെന്ന് രാഷ്ട്രപതിയായശേഷമുള്ള പ്രഥമ പ്രസംഗത്തിൽ ദ്രൗപതി മുർമു പറഞ്ഞു. ‘രാജ്യം അര്‍പ്പിച്ച വിശ്വാസമാണ് തന്‍റെ ശക്തി. ദരിദ്രനും സ്വപ്നം സാക്ഷാത്കരിക്കാന്‍ കഴിയുമെന്ന് എന്നിലൂടെ തെളിഞ്ഞു. എനിക്ക് പ്രാഥമിക വിദ്യാഭ്യാസം എന്നത് ഒരു സ്വപ്നമായിരുന്നു. നിങ്ങളുടെ ഭാവിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ രാജ്യത്തിന്റെ ഭാവിയുടെ അടിത്തറ പാകുക എന്നാണ് യുവാക്കളോട് പറയാനുള്ളത്. രാഷ്ട്രപതി എന്ന നിലയിൽ നിങ്ങൾക്ക് എന്റെ പൂർണ്ണ പിന്തുണയുണ്ട്.’– രാഷ്ട്രപതി പറഞ്ഞു.

മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു, ലോക്സഭാ സ്പീക്കർ ഓം ബിർല, പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രിമാർ, എംപിമാർ, സേനാ മേധാവിമാർ, ഉന്നത ഉദ്യോഗസ്ഥർ, വിദേശരാഷ്ട്ര പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.