ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രതിഷേധം ഭയന്ന് ആലപ്പുഴ കലക്‌ടറുടെ എഫ്‌ബി പേജിന്റെ കമന്റ് ബോക്സ് പൂട്ടി

single-img
25 July 2022

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചതിനെ തുടർന്നുണ്ടായ പ്രതിഷേധം കലക്‌ടറുടെ എഫ്‌ബി പേജിൽ എത്തിയതിടെ കമന്റ് ബോക്സ് പൂട്ടി തടി തപ്പി. കഴിഞ്ഞ ദിവസമാണ് ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചത്.

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതില്‍ എതിര്‍പ്പുമായി കോൺഗ്രസ്സ് ഉൾപ്പടെ ഉള്ള രാഷ്ട്രീയ പാർട്ടികൾ രംഗത്ത് വന്നിരുന്നു. ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നായിരുന്നു കെ.സി. വേണുഗോപാലിന്റെ പ്രതികരണം. ശ്രീറാം വെങ്കിട്ടരാമന്‍ കളങ്കിതനായ വ്യക്തിയാണെന്നും ആലപ്പുഴയിലെ നിയമനം റദ്ദാക്കണമെന്നും എ.എ. ഷുക്കൂറും ആവശ്യപ്പെട്ടു.

മാധ്യമപ്രവര്‍ത്തകനായ കെ.എം. ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസിലെ പ്രതിയാണ് ശ്രീറാം. കുറ്റകൃത്യം ചെയ്തതിന് പുറമേ അത് മറച്ചുവെയ്ക്കാനും രക്ഷപ്പെടാനും തന്റെ അധികാരം ഉപയോഗിച്ച് ശ്രീറാം ഇടപെട്ടതായും ആരോപണമുയര്‍ന്നിരുന്നു. ശ്രീറാമിന്റെ സുഹൃത്തായ വഫ ഫിറോസാണ് കേസിലെ മറ്റൊരു പ്രതി.