വാനര വസൂരി നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അരവിന്ദ് കെജ്രിവാള്‍

single-img
24 July 2022

വാനര വസൂരി നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.

ഡല്‍ഹിയില്‍ 31കാരന് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെയാണ് കെജ്രിവാളിന്റെ പ്രതികരണം. സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ വൈകീട്ട് മൂന്നിന് ഉന്നതതല യോഗംവിളിച്ചിട്ടുണ്ട്. അതിനിടെ, ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ച യുവാവിന്റെ സമ്ബര്‍ക്ക പട്ടിക കണ്ടെത്തിയിരുന്നു.

രോഗം സ്ഥിരീകരിച്ച യുവാവ് ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ നടന്ന പാര്‍ട്ടിയില്‍ പ​ങ്കെടുത്തതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയിരുന്നു. നിലവില്‍ ഡല്‍ഹിയിലെ മൗലാന ആസാദ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണിയാള്‍. മൂന്നു ദിവസം മുമ്ബാണ് രോഗലക്ഷണം കണ്ടത്. തുടര്‍ന്ന് നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യുട്ടില്‍ നടത്തിയ പരിശോധനയില്‍ വാനര വസൂരി സ്ഥിരീകരിക്കുകയായിരുന്നു.

വിദേശ യാത്ര നടത്താത്ത യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗവ്യാപനം സംബന്ധിച്ച്‌ ആശങ്കയുയര്‍ന്നിരിക്കയാണ്. ഇന്ത്യയില്‍ കൊല്ലം ജില്ലയിലാണ് ആദ്യമായി വാനര വസൂരി സ്ഥിരീകരിച്ചത്. ഇതു വരെ രാജ്യത്ത് നാലുപേര്‍ക്ക് രോഗം കണ്ടെത്തിയത്. മൂന്നു കേസുകളും കേരളത്തിലാണ്.