ചന്ദ്രശേഖര്‍ റാവു ബിജെപിയെ ഭയപ്പെടുന്നു; തെലങ്കാനയിലെ കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയിൽ ചേരുന്നു

single-img
22 July 2022

തെലങ്കാനയില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വവുമായി പല അവസരങ്ങളിലും ഇടഞ്ഞിട്ടുള്ള എംഎല്‍എ കോമട്ടിറെഡ്ഡി രാജഗോപാല്‍ റെഡ്ഡി താന്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന സൂചന നല്‍കി. ഇവിടെ കെ ചന്ദ്രശേഖര്‍ റാവു ബിജെപിയെ ഭയപ്പെടുന്നു. അദ്ദേഹം അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടും.

അങ്ങിനെ വന്നാൽ ചന്ദ്രശേഖര്‍ റാവുവിനെ പരാജയപ്പെടുത്താന്‍ കഴിയുന്ന പാര്‍ട്ടിയില്‍ ഞാന്‍ ചേരും. മുന്നോട്ടുള്ള ഭാവി പരിപാടി അടുത്ത് തന്നെ പ്രഖ്യാപിക്കും’, കോമട്ടിറെഡ്ഡി രാജഗോപാല്‍ റെഡ്ഡി പറഞ്ഞു. ഈ ബുധനാഴ്ച ഡല്‍ഹിയില്‍ വെച്ച് രാജഗോപാല്‍ റെഡ്ഡിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കൂടിക്കാഴ്ച നടത്തിയിരുന്നു.

ആകെ 119 അംഗങ്ങളുള്ള തെലങ്കാന നിയമസഭയില്‍ രാജഗോപാല്‍ റെഡ്ഡി ഉൾപ്പെടെ കോണ്‍ഗ്രസിന് ആറ് എംഎല്‍എമാരാണുള്ളത്. ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസിന് 18 എംഎല്‍എമാരാണുണ്ടായിരുന്നത്. ഇതില്‍ 12 എംഎല്‍മാര്‍ ടിആര്‍എസില്‍ ചേരുകയായിരുന്നു.