ഇ.ഡി ഉൾപ്പടെയുള്ള കേന്ദ്ര ഏജൻസികൾ ആർ എസ് എസിന്റെ കളിപ്പാട്ടം: ഷാഫി പറമ്പിൽ

single-img
22 July 2022

ഇ.ഡി ഉൾപ്പടെയുള്ള കേന്ദ്ര ഏജൻസികൾ ആർ എസ് എസിന്റെ കളിപ്പാട്ടമായി മാറിയെന്നു ഷാഫി പറമ്പിൽ എം എൽ എ. ഒരു രൂപയുടെ സാമ്പത്തിക ഇടപാട് പോലുമില്ലാത്ത കേസാണ് നാഷണല്‍ ഹെറാള്‍ഡ് കേസെന്നും, രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരായ നടപടി പ്രതിപക്ഷത്തോടുള്ള പകയല്ലാതെ മറ്റൊന്നുമല്ല എന്നും ഷാഫി പറമ്പിൽ എം എൽ എ പറഞ്ഞു. ഇന്നലെ തിരുവനന്തപുരത്ത് ട്രെയിൻ തടയാൽ സമരം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇ.ഡിയും ബിജെപിയും തൊട്ടിരിക്കുന്നത് തീകൊള്ളിയിലാണെന്നും അതിന്റെ പ്രത്യാഘാതങ്ങൾ അവർക്ക് അനുഭവിക്കേണ്ടി വരുമെന്നും, ഇതിന്റെ മുന്നിലൊന്നും രാജ്യത്തെ പ്രതിപക്ഷവും ജനാധിപത്യ ശക്തികളും മുട്ടുമടക്കില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു. രാജ്യമെമ്പാടും യൂത്ത് കോൺഗ്രസ് സമരത്തിലാണ്. ഇ.ഡിയും ബിജെപിയും തൊട്ടിരിക്കുന്നത് തീകൊള്ളിയിലാണെന്നും അതിന്റെ പ്രത്യാഘാതങ്ങൾ അവർക്ക് അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ഇന്നലെ മൂന്ന് മണിക്കൂറാണ് ചോദ്യം ചെയ്തത്. സോണിയാ ഗാന്ധിയുടെ ആരോഗ്യനില പരിഗണിച്ചാണ് ഉച്ചയോടെ ചോദ്യം ചെയ്ത് വിട്ടയച്ചത്. യംഗ് ഇന്ത്യ കമ്പനിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ചാണ് പ്രധാനമായും ചോദ്യം ചെയ്തതെന്നാണ് വിവരം. രാഹുലിനോട് ചോദിച്ച പല ചോദ്യം ചെയ്യല്‍ വരും ദിവസങ്ങളിലും തുടരുമെന്നാണ് റിപ്പോര്‍ട്ട്.