കോർപറേറ്റ്-വർഗ്ഗീയ അവിശുദ്ധ കൂട്ടുക്കെട്ട് നമ്മുടെ രാജ്യത്തെ കൊള്ളയടിക്കുന്നു: സീതാറാം യെച്ചൂരി

single-img
22 July 2022

വൻകിട കുടിശ്ശികക്കാരുടെ 1.45 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം എഴുതിത്തള്ളാൻ എസ്ബിഐ തീരുമാനിച്ചിരിക്കുകയാണ് എന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി . കഴിഞ്ഞ 9 വർഷത്തിനിടെ, വൻകിട കുടിശ്ശികക്കാരുടെ 1,45,248 കോടി രൂപയിലധികം കിട്ടാക്കടമാണ് എസ്ബിഐ എഴുതിത്തള്ളിയതെന്നും അദ്ദേഹം പറഞ്ഞു.

2014-ൽ മോദി സർക്കാർ അധികാരമേറ്റതിനുശേഷം മാത്രം എല്ലാ ദേശസാൽകൃത ബാങ്കുകളും ചേർന്ന് ഇതിന്റെ 10 മടങ്ങ് തുകയുടെ വായ്‌പകൾ എഴുതിത്തള്ളിയിട്ടുണ്ട്. കോർപറേറ്റ്-വർഗ്ഗീയ അവിശുദ്ധ കൂട്ടുക്കെട്ട് നമ്മുടെ രാജ്യത്തെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.