പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന് സ​മ​യം നീ​ട്ടി​ന​ല്‍​കാ​നാ​വി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍

single-img
21 July 2022

പ്ലസ് വണ്‍ പ്രവേശനത്തിന് കൂടുതല്‍ സമയം അനുവദിക്കാനാകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സ്‌റ്റേറ്റ് സിലബസില്‍ പഠിച്ചവര്‍ ഒരു മാസമായി പ്രവേശനത്തിന് കാത്തിരിക്കുകയാണെന്നും സ​ര്‍​ക്കാ​ര്‍ കോടതിയെ അറിയിച്ചു. ഇന്ന് ഒന്നരവരെയാണ് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി. ഹര്‍ജി ഹൈക്കോടതി 12 മണിക്ക് പരിഗണിക്കും

പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​നു​ള്ള സ​മ​യം നീ​ട്ട​ണ​മെ​ന്ന് ആവശ്യപ്പെട്ട് സി​ബി​എ​സ്ഇ വി​ദ്യാ​ര്‍​ഥി​ക​ള്‍ ന​ല്‍​കി​യ ഹ​ര്‍​ജി കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം. വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന് പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​നു​ള്ള ന​ട​പ​ടി തു​ട​രാ​നു​ള്ള അ​നു​മ​തി കൊ​ടു​ക്ക​ണ​മെ​ന്നും സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു

ഒ​രു വ​ര്‍​ഷം 200 അ​ധ്യാ​യ​ന ദി​വ​സ​ങ്ങ​ള്‍ വേ​ണ​മെ​ന്നാ​ണ് ച​ട്ടം. ഓ​ഗ​സ്റ്റ് 15ന് ​ക്ലാ​സ് തു​ട​ങ്ങാ​നാ​ണ് നി​ല​വി​ല്‍ ആ​ലോ​ചി​ക്കു​ന്ന​ത്.

നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന ദി​വ​സം ക്ലാ​സ് ആ​രം​ഭി​ച്ചാ​ല്‍ പോ​ലും ശ​നി​യാ​ഴ്ച​ക​ളി​ലും ക്ലാ​സ് ന​ട​ത്തി​യാ​ലെ അ​ധ്യാ​യ​ന വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സാ​ധി​ക്കൂ. സ​മ​യം നീ​ട്ടി ന​ല്‍​കു​ന്ന​ത് അ​ലോ​ട്ട്‌​മെ​ന്‍റ് അ​ട​ക്ക​മു​ള്ള കാര്യങ്ങ​ളെ ബാ​ധി​ക്കു​മെ​ന്നും സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ ബോ​ധി​പ്പി​ച്ചു