ശ്രീ​ല​ങ്ക​യി​ൽ ഇ​ന്ന് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്

single-img
20 July 2022

ശ്രീലങ്ക ഇ​ന്നു പു​തി​യ പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ക്കും. ജ​ന​കീ​യ ക​ലാ​പ​ത്തെ​ത്തു​ട​ർ​ന്നു ഗോ​ത്താ​ബ​യ രാ​ജ​പ​ക്സെ പ​ലാ​യ​നം ചെ​യ്ത​തോ​ടെയാണ് പ്ര​സി​ഡ​ന്‍റി​നെ തിരഞ്ഞെടുക്കാനുള്ള അന്തപ്പടികളുമായി രാജ്യം മുന്നോട്ടു പോകുന്നത്. ശ്രീലങ്കയെ കരകയറ്റുക എന്ന ചുമതല ഇനി പുതിയ പ്രസിഡന്റിനായിരിക്കും.

പ്ര​ധാ​ന​മ​ന്ത്രി റ​നി​ൽ വി​ക്ര​മ​സിം​ഗെ, ഭ​ര​ണ​ക​ക്ഷി​യാ​യ ശ്രീ​ല​ങ്ക പൊ​തു​ജ​ന പെ​രു​മു​ന​യു​ടെ വി​ഘ​ടി​ത​വി​ഭാ​ഗം നേ​താ​വ് ദു​ള്ളാ​സ് അ​ല​ഹ​പ്പെ​രു​മ, ഇ​ട​തു​ക​ക്ഷി​യാ​യ ജ​ന​ത വി​മു​ക്തി പെ​രു​മു​ന (ജെ​വി​പി)​യു​ടെ അ​നു​ര കു​മാ​ര ദി​സ​നാ​യ​കെ എ​ന്നി​വ​രാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. മു​ഖ്യ​പ്ര​തി​പ​ക്ഷ​മാ​യ സ​മാ​ഗി ജ​ന ബ​ല​വേ​ഗേ​യ നേ​താ​വ് സ​ജി​ത് പ്രേ​മ​ദാ​സ അ​വ​സാ​ന​നി​മി​ഷം മ​ത്സ​ര​രം​ഗ​ത്തു​നി​ന്നു പി​ന്മാ​റിയിരുന്നു.

ആ​റു ത​വ​ണ പ്ര​ധാ​ന​മ​ന്ത്രി​യാ​യ 73കാ​ര​നാ​യ റ​നി​ൽ വി​ക്ര​മ​സിം​ഗെ ജയിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കു കൂട്ടുന്നത്. എന്നാൽ റ​നി​ലി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​നെ​തി​രേ തെ​രു​വി​ൽ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ ഉ​ൾ​പ്പെ​ടെ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

ഗോ​ത്താ​ബ​യ​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന 2024 വ​രെ​യാ​ണു പു​തി​യ പ്ര​സി​ഡ​ന്‍റി​നു തു​ട​രാ​നാ​കു​ക.