ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങി സംവിധായകന്‍ ലോകേഷ് കനകരാജ്

single-img
20 July 2022

ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങി സംവിധായകന്‍ ലോകേഷ് കനകരാജ് (Lokesh Kanagaraj). ലോകേഷിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍(Salman Khan) നായകനാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍

തെലുങ്കിലെ പ്രമുഖ നിര്‍മാണ കമ്ബനിയാണ് ചിത്രം ഒരുക്കുന്നതെന്നാണ് വിവരം.

അതേസമയം, ഇക്കാര്യത്തില്‍ ഔദ്യോ​ഗിക വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. ലോകേഷ് ചില സിനിമകളുമായി ബന്ധപ്പെട്ട തിരക്കിലാണെന്നും അതിന് ശേഷമാകും ഹിന്ദി ചിത്രത്തിലേക്ക് കടക്കുകയെന്നുമാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിജയ് നായകനായി എത്തുന്ന ദളപതി 67 സംവിധാനം ചെയ്യുന്നത് ലോകേഷാണ്. ഈ ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഓ​ഗസ്റ്റില്‍ തുടങ്ങുമെന്നാണ് വിവരം.

കമല്‍ഹാസന്‍ നായകനായി എത്തിയ ‘വിക്രം’ ആണ് ലോകേഷ് കനകരാജിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. കമല്‍ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവര്‍ ഒന്നിച്ചെത്തിയ ക്രൈം ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ബോക്സ് ഓഫീസില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. മാസ്റ്ററിന് ശേഷം ലോകേഷ് സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. സംവിധായകന്റേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്‍ദം സങ്കലനം കണ്ണന്‍ ഗണ്‍പത് ആണ്. വിക്രമില്‍ സൂര്യയുടെ കഥാപാത്രം അതിഥി വേഷത്തില്‍ ഒതുങ്ങിയെങ്കിലും വിക്രം 3ല്‍ മുഴുനീള കഥാപാത്രമായി സൂര്യ ഉണ്ടാകുമെന്ന് ലോകേഷ് കനകരാജ് അടുത്തിടെ പറഞ്ഞിരുന്നു.

കമല്‍ഹാസനൊപ്പം ‘വിക്രം’ എന്ന ചിത്രത്തില്‍ മലയാളി താരങ്ങളും അഭിനയിച്ചിരുന്നു. ഫഹദിനൊപ്പം കാളിദാസ് ജയറാം, നരേന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചു. ‘വിക്ര’ത്തിന്റെ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക് ആണ് സ്വന്തമാക്കിയിരുന്നത്. വന്‍ തുകയ്‍ക്കാണ് ഓഡിയോ റൈറ്റ്‍സ് സോണി മ്യൂസിക് സ്വന്തമാക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.