കോൺഗ്രസുകാരാണ് കെകെ രമയെ വിധവ എന്ന് പറഞ്ഞത്: എം എം മണി

single-img
19 July 2022

താൻ കെ കെ രമയെ അപമാനിച്ചിട്ടില്ലെന്നും കോൺഗ്രസുകാരാണ് വിധവ എന്ന് പറഞ്ഞതെന്നും എം.എം.മണി എംഎൽഎ. തനിക്ക് ഇനി പറയാനുള്ളത് നിയമസഭയിൽ പറയും. കെ സുധാകരൻ നടത്തിയ മാപ്പു പറച്ചില്‍ കാര്യമാക്കുന്നില്ലെന്ന് എം എം മണി പറഞ്ഞു.

അദ്ദേഹം മാപ്പ് പറഞ്ഞാലും ഇല്ലെങ്കിലും തങ്ങള്‍ക്ക് യാതൊരു കുഴപ്പവുമില്ല. കെ കെ രമയെ താന്‍ അപമാനിച്ചിട്ടില്ല. മഹതി എന്ന് പറഞ്ഞത് തെറ്റാണന്ന് കരുതുന്നില്ല. താന്‍ നിരീശ്വര വാദിയാണ്. വിധി എന്ന് പറഞ്ഞതിനെക്കുറിച്ച് കൂടുതല്‍ ഒന്നും ഇപ്പോള്‍ പറയുന്നില്ലെന്നും എംഎം മണി കൂട്ടിച്ചേർത്തു.

പത്രസമ്മേളനത്തിൽ നടത്തിയ വംശീയ അധിക്ഷേപത്തിന് കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ ഖേദ പ്രകടനം തനിക്ക് ആവശ്യമില്ലെന്ന് എം എം മണി ഇന്നലെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. ഒരുത്തന്റെയും മാപ്പും വേണ്ട, കോപ്പും വേണ്ട, കയ്യിൽ വെച്ചേരെ എന്നാണ് എം എംമണി പ്രതികരിച്ചത്.