രജിഷയെപ്പോലൊരു പെര്‍ഫോമറിനേ അത് സാധിക്കുമായിരുന്നുള്ളൂ; മലയൻകുഞ്ഞിലെ രജിഷയുടെ റോളിനെപ്പറ്റി ഫഹദ്

single-img
18 July 2022

ഫഹദ് ഫാസില്‍ നായകനാകുന്ന ഏറ്റവും പുതിയ സിനിമ മലയന്‍കുഞ്ഞ് ജൂലൈ 21ാം തിയതി തിയേറ്ററുകളില്‍ എത്തുകയാണ്. ഈ ചിത്രത്തിൽ രജിഷ വിജയനാണ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രജിഷയുടെ ഈ ചിത്രത്തിലെ റോളിനെകുറിച്ചും കഥാപാത്രത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് പേളി മാണി ഷോയില്‍ ഫഹദ് ഫാസില്‍.

ഫഹദിന്റെ വാക്കുകൾ: ‘മലയൻകുഞ്ഞില് രജിഷ എന്റെ സഹോദരിയായിട്ടാണ് എത്തുന്നത്. വളരെ പ്രധാനപ്പെട്ട ഒരു റോളാണ് രജിഷയുടേത്. സിനിമയുടെ എല്ലാ സസ്‌പെന്‍സും ആ റോളിലാണ്. അതുകൊണ്ട് കൂടുതല്‍ പറയാന്‍ സാധിക്കില്ല.

ആ വേഷം വളരെ നന്നായി അവര്‍ അത് ചെയ്തിട്ടുമുണ്ട്. വെരി ബ്യൂട്ടിഫുള്‍. ആ ക്യാരക്ടര്‍ ആണ് ഈ സിനിമയില്‍ എല്ലാവരേയും ഇമോഷണലി ഹോള്‍ഡ് ചെയ്യുന്നത്. രജിഷയെപ്പോലെ ഒരു പെര്‍ഫോമറിനേ അത് പറ്റുമായിരുന്നുള്ളൂ. പിന്നെ ജാഫര്‍ക്ക ഇന്ദ്രന്‍സേട്ടന്‍ ഇര്‍ഷാദ്ക്ക അര്‍ജുന്‍ അശോകന്‍ ഇവരെല്ലാം വളരെ പ്രധാനപ്പെട്ട റോളുകളാണ് കൈകാര്യം ചെയ്യുന്നത്.