അതൊക്കെ അഹങ്കാരം കൊണ്ടുണ്ടായ പെരുമാറ്റമാണ്, എല്ലാവരും പൊറുക്കണം: ഷൈൻ ടോം ചാക്കോ

single-img
17 July 2022

മാധ്യമങ്ങൾക്ക് നൽകുന്ന അഭിമുഖങ്ങളിൽ സംസാരരീതി കൊണ്ടും അതിലെ പെരുമാറ്റ രീതികൾ കൊണ്ടും വിവാദങ്ങൾ ഒരുപാടുണ്ടാക്കിയ നടനാണ് ഷൈൻ ടോം ചാക്കോ. തന്റെ ആ രീതിയിലുള്ള മോശം പെരുമാറ്റങ്ങൾക്ക് ഇപ്പോൾ മാപ്പു പറഞ്ഞിരിക്കുകയാണ് ഷൈൻ ടോം ചാക്കോ. ടോവിനോ നായകനാകുന്ന തല്ലുമാല എന്ന സിനിമയുടെ പ്രമോഷന് എത്തിയപ്പോഴായിരുന്നു തന്റെ മോശം പെരുമാറ്റങ്ങൾക്ക് മാപ്പ് ചോദിക്കുന്നതായി ഷൈൻ പറഞ്ഞത്.

തന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള ഇത്തരം മോശം പെരുമാറ്റങ്ങൾ എല്ലാം സിനിമകൾ വിജയിച്ചപ്പോഴുണ്ടായ അഹങ്കാരത്തിൽ നിന്ന് ഉണ്ടായതാണെന്ന് ഷൈൻ പറഞ്ഞു . ‘ അവസാന കുറെ നാളുകളായി മോശമായി പെരുമാറികൊണ്ടിരിക്കുന്ന ആളാണ് ഞാന്‍. അതിന്റെ കാരണം ഭീഷ്മപര്‍വം, കുറുപ്പ് ഒക്കെ ധാരാളം ആളുകള്‍ കാണുകയും അതൊക്കെ ഒരുപാട് പേര്‍ക്ക് ഇഷ്ടപെടുകയും ചെയ്തപ്പോള്‍ എന്റെ ഉള്ളില്‍ ഉണ്ടായ അഹങ്കാരമാണ്. ചെയ്യുന്ന വര്‍ക്ക് ആളുകള്‍ അംഗീകരിക്കുമ്പോള്‍ കിട്ടുന്ന എനര്‍ജി മൂലം ഉണ്ടായതാണ് അതൊക്കെ എല്ലാവരും പൊറുക്കണം’ – ഷൈന്‍ പറഞ്ഞു.

എനര്‍ജി തനിക്ക് തരുന്നത് സിനിമകൾ കാണുന്ന പ്രേക്ഷകരാണെന്നും അവരുടെ എനര്‍ജിയാണ് തന്നിലൂടെ പുറത്ത് വരുന്നതെന്നും കാട്ടികൂട്ടലുകള്‍ അങ്ങനെ സംഭവിച്ചു പോയതാണെന്നും ഷൈന്‍ തുറന്നു പറഞ്ഞു. പുതിയ ചിത്രം തല്ലുമാല ഓഗസ്റ്റ് 12നാണ്തി യറ്ററിൽ എത്തുക. കല്യാണി പ്രിയദർശനാണ് ചിത്രത്തിലെ നായിക