ഇനിമുതൽ അരിക്കും നൽകണം 5% ജി എസ് ടി

single-img
17 July 2022

നാളെ മുതൽ രാജ്യമെങ്ങും അരിയും ഗോതമ്പും അടക്കം ധാന്യങ്ങൾക്കും പയർ വർഗ്ഗങ്ങൾക്കും 5% വിലക്കയറ്റത്തിന് വരി ഒഴുക്കി GST നിയമത്തിൽ അപ്രതീക്ഷിത ഭേദഗതി.

ലേബൽ പതിച്ചതും പാക്ക് ചെയ്തതുമായ 25 കിലോയിൽ താഴെയുള്ള ധാന്യങ്ങൾക്കും പയർ വർഗ്ഗങ്ങൾക്കും നികുതി ചുമതനായിരുന്നു കഴിഞ്ഞമാസം 28നും 29 നും ചേർന്ന് ജി എസ് ടി കൗൺസിലിന്റെ തീരുമാനം. എന്നാൽ ഈ മാസം 13ന് ഉത്തരവ് പുറത്തു ഇറങ്ങിയപ്പോൾ 25 കിലോ എന്ന പരിധി സർക്കാർ എടുത്തുകളഞ്ഞു.

ഇതോടെയാണ് ചില്ലറയായി തൂക്കി നൽകുന്ന ബ്രാൻഡ് അല്ലാത്ത ധാന്യങ്ങൾക്കും പയർ വർഗ്ഗങ്ങൾക്കും അടക്കം നികുതി ബാധകമായിരിക്കുകയാണ്. ഇതുവരെ പാക്കറ്റിൽ നൽകുന്ന ബ്രാൻഡഡ് അരിക്ക് മാത്രമായിരുന്നു നികുതി.

5 വർഷം മുൻപ് രാജ്യത്ത് ജിഎസ്ടി നടപ്പാക്കിയപ്പോൾ അരി പച്ചക്കറി മുട്ട മത്സ്യം തുടങ്ങിയ ഉപയോഗ സാധനങ്ങളെ നികുതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. പാക്കറ്റിൽ അല്ലാത്ത കോഴിയിറച്ചി വിൽക്കുമ്പോൾ പോലും ഈടാക്കാത്ത നികുതിയാണ് അടിസ്ഥാന ഭക്ഷ്യ ധാന്യങ്ങൾക്കുമേൽ ചുമത്തുന്നത്. ഇതിനെതിരെ പ്രതികരിക്കേണ്ട കേരളം ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരുകളുടെ മൗനം പാലിക്കുകയാണ്.

ഇനി മുതൽ ഏതു തൂക്കത്തിലുള്ള ധാന്യങ്ങൾക്കും പയർ വർഗ്ഗങ്ങൾക്കും 5% നികുതി നാളെ മുതൽ ബാധകമാകും. മില്ലുകളിൽ നിന്ന് 50 കിലോ ചാക്കുകളിൽ മൊത്തം വ്യാപാരിക്ക് നൽകുന്ന അരിക്ക് അഞ്ച് ശതമാനം നികുതി വരും ഇത് 5% വിലക്കായത്തിനും ഇടയാക്കും