മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഉയർത്തി; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ

single-img
16 July 2022

കേരളത്തിൽ സ്ജക്തമായ മഴ തുടരുന്നതിനാൽ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. ഇതിനെ തുടർന്ന് മുക്കൈപ്പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറവായതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. 11.56 അടിവരെയാണ് മലമ്പുഴ ഡാമിന്റെ പരമാവധി സംഭരണശേഷി. ഇപ്പോൾ ജലനിരപ്പ് 111.46 ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നാല് ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനമെടുത്തത്.

നിലവിലെ സാഹചര്യത്തില്‍ മഞ്ചുമല വില്ലേജ് ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. കനത്ത മഴയെ തുടർന്ന് ഇന്ന് സംസ്ഥാനത്തെ എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിങ്ങിനെ ആറു ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് നല്‍കിയിരിക്കുന്നത്.