കെഎം ഷാജി പ്രതിയായ അഴീക്കോട് പ്ലസ് ടു സ്കൂൾ കോഴ; വീണ്ടും തെളിവെടുപ്പ് നടത്തി വിജിലൻസ്

single-img
16 July 2022

മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി പ്രതിയായ അഴീക്കോട് സ്കൂൾ കോഴയുമായി ബന്ധപ്പെട്ട വീണ്ടും തെളിവെടുപ്പ് നടത്തി വിജിലൻസ്. ഇതിന്റെ ഭാഗമായി ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ അഴീക്കോട് സ്കൂളിലെ മാനേജ്മെന്റ്, അധ്യാപകർ എന്നിവരെ വിജിലൻസ് സമീപിച്ചു.

അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിക്കാൻ കെ എം ഷാജി എംഎൽഎ ആയിരിക്കെ 25 ലക്ഷം കോഴവാങ്ങി എന്നാണ് കേസ്. 2016ൽ കെഎം ഷാജി അ ഒരു അധ്യാപകനിൽ നിന്ന് കോഴ വാങ്ങിയെന്ന് മുസ്ലിം ലീ​ഗ് നേതാവാണ് ആദ്യം ആരോപണമുന്നയിച്ചത്. ഈ അധ്യാപകന് പിന്നീട് ഇതേ സ്കൂളില്‍ സ്ഥിര നിയമനം ലഭിച്ചെന്നും ഇഡിയുടെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

ഈ ലഭിച്ച കോഴപ്പണം ഉപയോഗിച്ച് ഷാജി ഭാര്യ ആശയുടെ പേരില്‍ കോഴിക്കോട് വേങ്ങേരി വില്ലേജില്‍ വീട് പണിതതായും ഇഡി അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് ഈ വീട് ഉൾപ്പെടെ കെഎം ഷാജിയുടെ 25 ലക്ഷം രൂപയുടെ സ്വത്തുവകകൾ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇഡി കണ്ടുകെട്ടിയിരുന്നു.