ഫാസിലിന്റെ കുഞ്ഞ് എന്റെയുമാണ്; ഫഹദിന്റെ ‘മലയന്‍കുഞ്ഞി’ന് ആശംസകളുമായി കമൽ ഹാസൻ

single-img
16 July 2022

പിതാവായ ഫാസിൽ നിർമ്മിച്ച് ഫഹദ് ഫാസില്‍ നായകനാകുന്ന മലയന്‍കുഞ്ഞിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഒരു അതിജീവന ത്രില്ലറായി ഒരുങ്ങുന്ന സിനിമയുടെ ട്രെയ്ലര്‍ പങ്കുവെച്ചുകൊണ്ട് ആശംസകള്‍ അറിയിച്ചിരിക്കുകയാണ് പാൻ ഇന്ത്യൻ താരം കമല്‍ഹാസന്‍.

‘ഫാസിലിന്റെ കുഞ്ഞ് എന്റെയുമാണ്’ എന്നായിരുന്നു കമല്‍ഹാസന്‍ സോഷ്യൽ മീഡിയയിൽ തന്റെ ആശംസ കുറിപ്പ് തുടങ്ങുന്നത്. നേരത്തെ തമിഴിൽ ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ഇരുവരും വിക്രത്തില്‍ ഒന്നിച്ചിരുന്നു.

‘എന്റെ എല്ലാ എജന്റുകളും വിജയിക്കണം, തോല്‍വിയൊരു തെരഞ്ഞെടുപ്പല്ല’ എന്നും ആശംസകള്‍ അറിയിച്ചുകൊണ്ട് കമല്‍ ട്വീറ്റ് ചെയ്തു. കമൽ ചെയ്ത ട്വീറ്റ് ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഈ മാസം 22ന് സെഞ്ച്വറി ഫിലിംസ് മലയന്‍കുഞ്ഞ് തിയേറ്ററുകളിലെത്തിക്കും.