പശ്ചിമ ബംഗാൾ ഗവര്‍ണര്‍ ജഗദീപ് ധൻകര്‍ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി

single-img
16 July 2022

നിലവിലെ പശ്ചിമബംഗാൾ ഗവര്‍ണര്‍ ജഗദീപ് ധൻകറിനെ എൻഡിഎയുടെ രാജ്യത്തെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ പ്രഖ്യാപിച്ചു ധനകറുടെ സ്ഥാനാര്‍ത്ഥിത്വം വഴി ആദിവാസി വിഭാഗത്തിൽ നിന്നൊരു രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയും, ഒബിസി വിഭാഗത്തിൽ നിന്നും ഒരു ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയും എന്ന രാഷ്ട്രീയ നീക്കം കൂടിയാണ് ബിജെപി നടത്തുന്നത് എന്ന് രാഷ്ട്രീയ വിദഗ്ദർ വിലയിരുത്തുന്നു.

ജനതാദളിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തിയ ധൻകര്‍ നേരത്തെ സുപ്രീംകോടതിയിലെ അഭിഭാഷകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജാട്ട് സമുദായാംഗമായ ഇദ്ദേഹത്തെ കര്‍ഷകപുത്രൻ എന്ന വിശേഷണത്തോടെയാണ് സ്ഥാനാര്‍ത്ഥിയായി ജെപി നഡ്ഡ പ്രഖ്യാപിച്ചത്. ജനങ്ങളുടെ ഗവര്‍ണറായിട്ടാണ് അദ്ദേഹം ബംഗാളിൽ പ്രവര്‍ത്തിച്ചതെന്നും നഡ്ഡ പറഞ്ഞു.