ബൈഡന്റെ സന്ദർശനത്തിന് പിന്നാലെ ഗാസയിലേക്ക് റോക്കറ്റ് ആക്രമണവുമായി ഇസ്രായേൽ

single-img
16 July 2022

പൂർണ്ണമായും ഹമാസിന്റെ നിയന്ത്രണത്തിലുള്ള പാലസ്തീന്റെ പ്രദേശത്ത് നിന്നുള്ള റോക്കറ്റ് ആക്രമണത്തിന് പ്രതികാരമായി ഇസ്രായേൽ ഇന്ന് ഗാസ മുനമ്പിൽ ആക്രമണം നടത്തി. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേലും അധിനിവേശ വെസ്റ്റ് ബാങ്കും സന്ദർശിച്ച് ഏതാനും മണിക്കൂറുകൾക്ക് ആക്രമണം നടക്കുകയായിരുന്നു.

ഹമാസ് എന്ന വിമത സംഘടനയുടെ സെൻട്രൽ ഗാസ മുനമ്പിലെ സൈനിക സൈറ്റിൽ ഐഡിഎഫ് യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയതായി ഇസ്രായേൽ പ്രതിരോധ സേന പ്രസ്താവനയിൽ അറിയിച്ചു . ഐഡിഎഫ് പുറത്തുവിട്ട ദൃശ്യങ്ങളിൽ സ്‌ഫോടനവും പുകപടലങ്ങളും ആക്രമണം നടന്ന സ്ഥലത്തിന് മുകളിൽ ഉയരുന്നതായി കാണാൻ സാധിക്കും.

അതേസമയം ഇസ്രായേൽ ആക്രമണത്തെ ഹമാസ് വക്താവ് ഹസെം ഖാസിം അപലപിച്ചു, ആക്രമണത്തിൽ ആർക്കും പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്ന് ഫലസ്തീൻ ഔദ്യോഗിക വാർത്താ ഏജൻസിയായ WAFA അറിയിച്ചിട്ടുണ്ട് . രണ്ട് സ്ഥലങ്ങളിൽ ഇസ്രായേൽ മിസൈലുകൾ തൊടുത്തുവിട്ടതായി ഏജൻസി പറഞ്ഞു.
ഇതിലെ റോക്കറ്റുകളിൽ ഒന്ന് തടഞ്ഞുനിർത്തിയതായും മറ്റ് മൂന്നെണ്ണം ഒഴിഞ്ഞ ഭൂമിയിൽ പതിച്ചതായും ഇസ്രായേൽ സൈന്യം അറിയിച്ചു.