അ​ഴി​മ​തിക്കാരൻ എ​ന്ന വാ​ക്ക് പാർലമെന്റിൽ നിരോധിച്ചു

single-img
14 July 2022

അ​ഴി​മ​തിക്കാരൻ എ​ന്ന വാ​ക്ക് ഇ​നി​മു​ത​ല്‍ പാ​ര്‍​ല​മെ​ന്‍റി​ല്‍ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന അ​സാ​ധാ​ര​ണ നി​ര്‍​ദേ​ശ​വു​മാ​യി ലോ​ക്‌​സ​ഭാ സെ​ക്രേ​ട്ട​റി​യ​റ്റി​ന്‍റെ ബു​ക്ക്‌​ലെ​റ്റ്. നാ​ട്യ​ക്കാ​ര​ന്‍, മ​ന്ദ​ബു​ദ്ധി, അ​രാ​ജ​ക​വാ​ദി, ശ​കു​നി, സ്വേ​ച്ഛാ​ധി​പ​തി, വി​നാ​ശ​പു​രു​ഷ​ന്‍, ഖാ​ലി​സ്ഥാ​നി, ഇ​ര​ട്ട വ്യ​ക്തി​ത്വം, ര​ക്തം കൊ​ണ്ട് ക​ളി​ക്കു​ന്നു, ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ എ​ന്നി​ങ്ങ​നെ ഒ​രു​കൂ​ട്ടം വാ​ക്കു​ക​ളും ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നാ​ണ് നി​ര്‍​ദേ​ശം.

ജൂലായ് 18ന് തുടങ്ങുന്ന വർഷകാല സമ്മേളനത്തിന് മുന്നോടിയായാണ് പദങ്ങളുടെ പട്ടിക പുറത്തുവിട്ടത്.

ഇ​ത്ത​രം പ​ദ​ങ്ങ​ള്‍ പാ​ര്‍​ല​മെന്‍റി​ല്‍ ഉ​പ​യോ​ഗി​ച്ചാ​ല്‍ അ​ത് രേ​ഖ​ക​ളി​ല്‍ നി​ന്ന് നീ​ക്കും. നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലോ​ക്‌​സ​ഭ​യ്ക്കും രാ​ജ്യ​സ​ഭ​യ്ക്കും ബാ​ധ​ക​മാ​ണെ​ന്ന് ലോ​ക്‌​സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റ് വ്യ​ക്ത​മാ​ക്കി.

എന്തിനാണ് ഈ വാക്കുകൾ നീക്കം ചെയ്തത് എന്ന് ഇതുവരെയും ലോകസഭാ സെക്രട്ടറിയേറ്റ് വ്യക്തമാക്കിയിട്ടില്ല. പക്ഷെ ഭ​ര​ണ​പ​ക്ഷ​ത്തി​ല്‍ നി​ന്നു​ള്ള സ​മ്മ​ര്‍​ദ്ദ​ത്തി​ന്‍റെ ഫ​ല​മാ​യാ​ണ് നി​ര്‍​ദേ​ശ​മെ​ന്നാ​ണ് ലഭിക്കുന്ന വിവരം.