പ്രതിപക്ഷ ഐക്യമില്ല; രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മു വിജയമുറപ്പിച്ചു

single-img
14 July 2022

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മു വിജയമുറപ്പിച്ചു. പ്രതിപക്ഷനിരയില്‍ നിന്ന് വൈ.എസ്.ആര്‍. കോണ്‍ഗ്രസ്, ബി.ജെ.ഡി., ബി.എസ്.പി., ശിരോമണി അകാലിദള്‍ എന്നീ പാര്‍ട്ടികള്‍ക്കു ഒപ്പം ശിവസേനയും പിന്തുണ പ്രഖ്യാപിച്ചാത്തിടെയാണ് ബിജെപി സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മു വിജയമുറപ്പിച്ചത്. ഇതുവരെ തുറന്നുപറഞ്ഞിട്ടില്ലെങ്കിലും ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും മുർമുവിനൊപ്പമായിരിക്കുമെന്ന് വ്യക്തമാണ്.

മുർമു ഏഴുലക്ഷത്തോളം വോട്ടുമൂല്യം നേടുമെന്നാണ് ബി.ജെ.പി. കണക്കുകൂട്ടുന്നത്. പ്രതിപക്ഷ സ്ഥാനാര്‍ഥിക്ക് ലഭിക്കുന്ന വോട്ടുമൂല്യം 2017-നേക്കാള്‍ വന്‍തോതില്‍ കുറയുമെന്നാണ് സൂചന. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. 21-ന് വോട്ടെണ്ണല്‍. 25-ന് പുതിയ രാഷ്ട്രപതി ചുമതലയേല്‍ക്കും.

യു.പി.എ.യുടെ അംഗബലമനുസരിച്ച് പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിൻഹയ്ക്ക് 360,362 വോട്ടുമൂല്യമാണ് ലഭിക്കേണ്ടത്. എന്നാല്‍, പാർട്ടികൾ കളം മാറുന്നതോടെ ഇത് ഗണ്യമായി കുറയും.