എകെജി സെന്റർ ആക്രമിച്ചതിന് പിന്നിൽ പിന്നില്‍ വീരപ്പനോ റിപ്പര്‍ ചന്ദ്രനോ ആയിരിക്കും ; പരിഹാസവുമായി എന്‍എ നെല്ലിക്കുന്ന്

single-img
12 July 2022

സിപിഎമ്മിന്റെ സംസ്ഥാനത്തെ ആസ്ഥാന മന്ദിരമായ എകെജി സെന്‍ര്‍ ആക്രമണം നടന്നിട്ട് ഇന്നേക്ക് 12 ദിവസമായിട്ടും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ നിയമസഭയില്‍ ആരോപിച്ചു . ആക്രമണത്തിന്റെ പിന്നില്‍ വീരപ്പനോ റിപ്പര്‍ ചന്ദ്രനോ ആയിരിക്കും ആയിരിക്കുമെന്നും രാത്രികാലത്തു നടക്കുന്ന സംഭവങ്ങളില്‍ പ്രതിയെ പിടികൂടാന്‍ സമയം എടുക്കുമെന്നുമാണ് കോടിയേരി പറയുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

അതേ സമയം, സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് ബജറ്റില്‍ നീക്കി വെച്ച തുക സര്‍ക്കാര്‍ വെട്ടി കുറച്ചുവെന്നാരോപിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു. പിന്നാലെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപോയി. എന്നാൽ ഫണ്ട് വെട്ടിക്കുറച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച തദ്ദേശ മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റർ പദ്ധതികള്‍ തുടങ്ങാന്‍ സ്വാഭാവികമായ കാലതാമസമാണ് ഉണ്ടായതെന്നും സഭയില്‍ പറഞ്ഞു.