ഉണ്ണി മുകുന്ദൻ ചേട്ടനോട് ക്രഷുണ്ട് എന്നത് ഗോസിപ് മാത്രം; ഞങ്ങൾ നല്ല സുഹൃത്തുക്കളെന്ന് മാളവിക ജയറാം

single-img
12 July 2022

എന്തുകൊണ്ടാണ് താൻ സിനിമാ അഭിനയത്തിലേക്ക് വരാൻ വൈകിയത് എന്നതിന്റെ കാരണവും ജീവിത വിശേഷങ്ങളും ഓൺ ലൈൻ മാധ്യമമായ ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് മാളവിക ജയറാം. താൻ അമ്മയുടെ ( പാർവതി ) സിനിമകൾ കണ്ടിട്ടില്ല. മൂന്ന് വയസൊക്കെയായിരുന്ന സമയത്ത് അമ്മയുടെ സിനിമ കണ്ട് കരഞ്ഞിരുന്നുവെന്നും മാളവിക പറയുന്നു.

മാളവികയുടെ വാക്കുകൾ ഇങ്ങിനെ: ” അച്ഛന്റെ സിനിമകളും കണ്ണന്റെ ( കാളിദാസ് ) സിനിമകളും കാണാറുണ്ട്. മുൻപ് ശരീര ഭാരം എനിക്ക് കൂടുതലായിരുന്നു. അതുകൊണ്ടുതന്നെ ബോഡി ഷെയ്മിങ് ഒരുപാട് നേരിട്ടിരുന്നു. അതിന്റെ സങ്കടം ഉള്ളിൽ കിടക്കുന്നതിനാൽ‌ അഭിനയത്തിലേക്ക് വരുന്നതിനും ഭയമായിരുന്നു.

നമ്മളെ ആരെങ്കിലും കളിയാക്കുമോ നമുക്ക് അഭിനയിക്കാൻ സാധിക്കുമോ എന്നൊക്കെ ആലോചിച്ച് സങ്കടപ്പെട്ടിരുന്നു . അതിനു ശേഷം ലോക്ക് ഡൗൺ കാലത്ത് മനസിലാക്കി ഒരു ജീവിതമേയുള്ളൂവെന്നും അതുകൊണ്ട് ഇഷ്ടപ്പെട്ട കാര്യങ്ങളെല്ലാം ചെയ്യണമെന്നും. അതിനെ തുടർന്നാണ് മോഡലിങ് ചെയ്ത് തുടങ്ങിയതും അഭിനയക്കളരിയിൽ പോയതും..

സുരേഷ് ഗോപി അഭിനയിച്ച വരനെ ആവശ്യമുണ്ട് സിനിമയിലേക്കുള്ള അവസരം ഞാൻ ഒട്ടും പ്രിപ്പെയർ അല്ലാതിരുന്ന സമയത്ത് വന്ന സിനിമയാണ്. ആ സിനിമ ചെയ്യാതിരുന്നതിൽ വിഷമം തോന്നിയിട്ടില്ല. ഒട്ടും കോൺഫിഡൻസ് ഇല്ലാതെ ഞാൻ അത് ചെയ്തിരുന്നെങ്കിൽ ആ സിനിമയോട് ചെയ്യുന്ന ദ്രോഹമാകുമായിരുന്നു.. നടൻ ഉണ്ണി മുകുന്ദൻ ചേട്ടനോട് എനിക്ക് ക്രഷുണ്ട് എന്നരീതിയിൽ വരുന്ന വാർത്തകൾ വെറും ​ഗോസിപ്പ് മാത്രമാണ്. ‍ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണ്. പക്ഷെ എന്നെങ്കിലും അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യണമെന്ന് ആ​ഗ്രഹമുണ്ട്’