അജി കൃഷ്ണന്റെ ജാമ്യാപേക്ഷകോടതി തള്ളി; ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

single-img
12 July 2022

ആദിവാസിയെ കയ്യേറ്റം കയ്യേറ്റം ചെയ്തതിനും ആദിവാസി ഭൂമി തട്ടിയെടുത്തുവെന്നുമുള്ള കേസുകളിൽ അറസ്റ്റിലായ എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണന്റെ ജാമ്യാപേക്ഷ കോടതി തള്ളി. അജി കൃഷ്ണനെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകുന്നേരം 4 മണി മുതൽ നാളെ വൈകുന്നേരം 4 മണി വരെയാണ് കസ്റ്റഡി.

അജി കൃഷ്ണനെതിരെ ഇതിനു പുറമെയും പരാതികളുണ്ടെന്നും കൂട്ടുപ്രതികളെ കുറിച്ച് അറിയാനുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം, സർക്കാരിന്റെ പ്രതികാര നടപടിയാണ് അറസ്റ്റിന് പിന്നിലെന്ന് അജി കൃഷ്ണനും എച്ച്ആർഡിഎസും പ്രതികരിച്ചു. സ്വപ്ന സുരേഷിന് ജോലി നല്കിയതിന് സംസ്ഥാന സർക്കാരിന്റെ പകപോക്കലാണ് അറസ്റ്റിന് കാരണമെന്നാണ് അജി കൃഷ്ണൻ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നത്.