അമല പോൾ രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുന്നോ; സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

single-img
11 July 2022

പാൻ ഇന്ത്യൻ തലത്തിൽ സിനിമയിൽ വിജയിക്കാന്‍ അമല പോള്‍ എന്ന നടിയ്ക്ക് കഴിഞ്ഞെങ്കിലും കുടുംബ ജീവിതം വിജയകരമാക്കാന്‍ അമലയ്ക്ക് കഴിഞ്ഞിരുന്നില്ല. തമിഴ് സിനിമയിലെ പ്രശസ്ത സംവിധായകന്‍ എ.എല്‍ വിജയിയെ അമല വിവാഹം ചെയ്‌തെങ്കിലും പിന്നീട് വിവാഹ മോചനം നേടേണ്ടി വന്നു.

മറ്റൊരു വിഹാഹം കഴിക്കാതെ സിനിമകളിലെ തിരക്കുകളും മറ്റുമായി മുന്നോട്ട് പോകുകയാണ് അമല ഇപ്പോൾ . അപ്പോഴാണ് അമല പോള്‍ രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.

ഏതാനും നാളുകൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ ആരാധകരുമായി സംവദിക്കവെ വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് അമല പ്രതികരിക്കുകയുണ്ടായി . അമല വിവാഹം കഴിക്കുന്ന വ്യക്തിയ്ക്ക് വേണ്ട യോഗ്യതകളെ കുറിച്ചായിരുന്നു ചോദ്യം.

ഇതിനുള്ള മറുപടിയായി താൻ ഇപ്പോൾ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു അമല ആദ്യം പറഞ്ഞത് . പക്ഷെ അധികം വൈകാതെ തന്നെ ഈ ചോദ്യത്തിനുള്ള ഉത്തരം പറയാമെന്ന അമലയുടെ മറുപടി ആരാധകര്‍ ഏറ്റെടുത്തതോടെയാണ് രണ്ടാം വിവാഹത്തിന് താരം തയ്യാറെടുക്കുകയാണെന്നരീതിയിൽ ചർച്ചകൾ ശക്തമായത്.