ആർഎസ്എസ് ഒരു നിരോധിത സംഘടനയല്ല: വി മുരളീധരൻ

single-img
10 July 2022

ആർഎസ്എസ് രാജ്യത്ത് തന്നെ പ്രവർത്തിക്കുന്ന സംഘടനയാണെന്നും നിരോധിത സംഘടനയല്ല എന്നും കേന്ദ്രമന്ത്രി വി മുരളീധരൻ. അതേസമയം , ആർഎസ്എസിനെതിരെ സംസാരിച്ചാൽ ജനങ്ങളുടെ പിന്തുണ കിട്ടില്ലെന്നും ആർഎസ്എസിനെ പറ്റി പറഞ്ഞാൽ തെറ്റാണെന്ന് കരുതുന്നവർ ഉണ്ടെന്നും വി മുരളീധരൻ പറഞ്ഞു.

വി മുരളീധരന്റെ വാക്കുകൾ: ‘ആർഎസ്എസ് എന്ന് പറയുന്നത് ഈ രാജ്യത്ത് പ്രവർത്തിക്കുന്ന സംഘടനയാണ്. ആർഎസ്എസിനെ ഇവിടെ നിയമം മൂലം നിരോധിച്ചിട്ടില്ല. ആർഎസ്എസിനെതിരെ സംസാരിച്ചാൽ ജനങ്ങളുടെ പിന്തുണ കിട്ടില്ല. രാജ്യത്തിന്റെ ഭരണഘടനയിൽ തിരുത്ത് വേണമെന്ന ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടില്ല’-