മോദി സർക്കാർ ഏകാധിപത്യത്തിൽ വിശ്വസിക്കുന്നു: തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു

single-img
10 July 2022

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ജനാധിപത്യത്തിലല്ല, ഏകാധിപത്യത്തിലാണ് വിശ്വസിക്കുന്നതെന്ന് തെലങ്കാന മുഖ്യമന്ത്രി കൽവകുന്ത്ല ചന്ദ്രശേഖർ റാവു (കെസിആർ) പറഞ്ഞു. ഇന്ത്യയുടെ ചരിത്രത്തിൽ നരേന്ദ്രമോദിയെപ്പോലെ ദുർബ്ബലനായ ഒരു പ്രധാനമന്ത്രിയും ഉണ്ടായിട്ടില്ലെന്ന് കെസിആർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

“ബിജെപിയിൽ നിന്നുള്ള ചില സ്ത്രീകൾ (നൂപുർ ശർമ്മ) ആക്ഷേപകരമായ പ്രസ്താവനകൾ നടത്തി, വിരമിച്ച ചില ജഡ്ജിമാരെ അവർ സ്വീകരിച്ചു.”- സസ്‌പെൻഡ് ചെയ്യപ്പെട്ട ബി.ജെ.പി നേതാവ് നൂപുർ ശർമയെ കുറിച്ചും സുപ്രീം കോടതി ജഡ്ജിമാരുടെ പരാമർശങ്ങളെക്കുറിച്ചുള്ള വിവാദത്തെ കുറിച്ചും സംസാരിക്കവെ കെസിആർ പറഞ്ഞു.

“ജസ്റ്റിസ് പർദിവാലയും ജഡ്ജി സൂര്യകാന്ത്, സാഹബ്, ഞാൻ നിങ്ങളെ സല്യൂട്ട് ചെയ്യുന്നു, ദയവായി ഇന്ത്യയിലും ഇതേ മനോഭാവം നിലനിർത്തുക. ഈ സ്വേച്ഛാധിപത്യത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കണം.”അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ, വിരമിച്ച ജഡ്ജിമാരും സായുധ സേനാ ഉദ്യോഗസ്ഥരും ബ്യൂറോക്രാറ്റുകളും ഉൾപ്പെടെ 117 ഒപ്പിട്ടവർ നൂപുർ ശർമ്മയെ പിന്തുണച്ച് തുറന്ന പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി “ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ധൈര്യശാലിയായിരുന്നു, എന്നാൽ ഇന്ന് ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്” എന്നും കെസിആർ പറഞ്ഞു.