ശ്രീലങ്കയ്ക്ക് 3.8 ബില്യൺ ഡോളർ സഹായം നൽകി ഇന്ത്യ

single-img
10 July 2022

സാമ്പത്തിക- ഭരണ പ്രതിസന്ധിയിൽ വലയുന്ന ശ്രീലങ്കയ്ക്ക് കൂടുതൽ സാമ്പത്തിക സഹായവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. പ്രതിസന്ധിയിൽ നിന്നും കരകയറാൻ 3.8 ബില്യൺ ഡോളറിൻറെ സഹായം ഇതിനോടകം നൽകി കഴിഞ്ഞു. ഇതോടൊപ്പം തന്നെ മാനുഷിക പിന്തുണയും സഹായവും ഉറപ്പ് വരുത്തും.

ജനങ്ങൾക്ക് ആവശ്യമായ ഭക്ഷണ സാമഗ്രികൾ, മരുന്ന്, ഇന്ധനം എന്നിവയുൾപ്പെടെ എത്തിക്കുന്നതിലടക്കം ആലോചനകൾ പുരോഗമിക്കുകയാണ്. ശ്രീലങ്കയുമായി ഇന്ത്യക്ക് നല്ലരീതിയിലുള്ള ബന്ധമാണെന്നും, ജനക്ഷേമത്തിനായി ഇടപെടലുകൾ തുടരുമെന്നും വിദേശ കാര്യമന്ത്രി എസ് ജയശങ്കർ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

അവിടേക്ക് ഇന്ത്യയെന്നും കൂടുതൽ സഹായം നൽകുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.അതേസമയം, അഭയാർത്ഥി പ്രവാഹം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ തമിഴ്നാട്, കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിരീക്ഷണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.